പാലാ: ധന്യന്‍ കദളിക്കാട്ടില്‍ മത്തായിഅച്ചന്റെ 78-ാം ചരമവാര്‍ഷികാചരണവും അനുസ്മരണ ശുശ്രൂഷകളും 14 മുതല്‍ 23 വരെ പാലാ എസ്എച്ച് പ്രൊവിന്‍ഷ്യ ല്‍ ഹൗസ് കപ്പേളയില്‍ ആചരിക്കും. ചരമവാര്‍ഷികത്തിന് ഒരുക്കമായുള്ള ദിവ്യകാരുണ്യ ആരാധന, ദിവ്യബലി, വചനസന്ദേശം, നൊവേന തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ 14 ന് ആരംഭിക്കും. നൊവേന ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ 12.30 വരെ ദിവ്യകാരുണ്യ ആരാധന നടക്കും.
14 മുതല്‍ 22 വരെ തീയതികളില്‍ ഉച്ചകഴിഞ്ഞ് മൂന്നിനു വിശുദ്ധ കുര്‍ബാന, നവനാള്‍ പ്രാര്‍ഥന. ഫാ. മാത്യു കദളിക്കാട്ടില്‍, റവ. ഡോ. ജയിംസ് പാലക്കല്‍, റവ. ഡോ. ജോര്‍ജ് തെക്കേക്കര, ഫാ. മാത്യു പുത്തന്‍പറമ്പില്‍, ഫാ. ഫിലിപ്പ് ഐക്കര, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, റവ. ഡോ. ഡൊമിനിക് വെച്ചൂര്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ തിരുകര്‍മ്മങ്ങള്‍ക്കു കാര്‍മികത്വം വഹിക്കും.
23 നു രാവിലെ പത്തിനു നടക്കുന്ന സമൂഹബലിക്കു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. 11.45 നു കബറിടത്തിങ്കല്‍ ചരമവാര്‍ഷിക പ്രാര്‍ഥന. 12 ന് ശ്രാദ്ധം.