Image

ഫ്രാന്‍സിസ് മാര്‍പാപ്പയെ തവദ്രോസ് രണ്ടാമന്‍ സന്ദര്‍ശിച്ചു

Published on 11 May, 2013
ഫ്രാന്‍സിസ് മാര്‍പാപ്പയെ തവദ്രോസ് രണ്ടാമന്‍ സന്ദര്‍ശിച്ചു
വത്തിക്കാന്‍സിറ്റി: ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ പോപ്പ് തവദ്രോസ് രണ്ടാമന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഇരുസഭകളും തമ്മില്‍ പൂര്‍ണമായ ഐക്യം ഉണ്ടാകുന്ന സുദിനത്തിലേക്കു നമ്മുടെ സ്‌നേഹവും സംഭാഷണവും വഴിതെളിക്കാനായി പ്രാര്‍ഥിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണു ഫ്രാന്‍സിസ് മാര്‍പാപ്പ തവദ്രോസ് രണ്ടാമനെ സ്വാഗതം ചെയ്തത്.

നാല്പതു വര്‍ഷം മുന്‍പ് അന്നത്തെ കോപ്റ്റിക് സഭാതലവന്‍ ഷെനൂദ മൂന്നാമന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു. പിന്നീട് 2000ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈജിപ്തിലെത്തി ഷെനൂദ മൂന്നാമനെ സന്ദര്‍ശിച്ചു.

അഞ്ചാം നൂറ്റാണ്ടില്‍ വിശ്വാസ വിഷയങ്ങളിലെ വിയോജിപ്പുമൂലമാണു കോപ്റ്റിക്കുകള്‍ സ്വതന്ത്രസഭയായത്. നാല്പതു വര്‍ഷമായി സഭകള്‍ തമ്മില്‍ എക്യുമെനിക്കല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക