വത്തിക്കാന്‍സിറ്റി: എമിരറ്റസ് പാപ്പ ബനഡിക്ട് പതിനാറാമന്‍ വളരെ ക്ഷീണിതനാണെന്നും വണ്ണം പകുതിയായി കുറഞ്ഞെന്നും അദ്ദേഹത്തെ സന്ദര്‍ശിച്ച ഒരു ജര്‍മന്‍ കര്‍ദിനാള്‍ വെളിപ്പെടുത്തി. എമിരറ്റസ് പാപ്പായുടെ ആരോഗ്യനില തന്നെ ഞെട്ടിച്ചതായി കൊളോണിലെ ആര്‍ച്ച്ബിഷപ്പായ കര്‍ദിനാള്‍ ജോവാക്കിം മീസ്‌നര്‍ ജര്‍മന്‍ കാത്തലിക് ന്യൂസ് ഏജന്‍സിയോടു പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമേല്‍ക്കുന്നതിന്റെ തലേന്നായ മാര്‍ച്ച് 18ന് കര്‍ദിനാള്‍ മീസ്‌നര്‍ ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചിരുന്നു. പിന്നീട് കാസ്റ്റല്‍ ഗണേ്ടാള്‍ഫോയില്‍ എമിരറ്റസ് പാപ്പാ വിശ്രമത്തിലായിരുന്നപ്പോഴും കര്‍ദിനാള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.
ബനഡിക്ട് പതിനാറാമന്‍ സ്ഥാനത്യാഗം ചെയ്യുന്നതിനോടു താന്‍ ആദ്യം യോജിച്ചിരുന്നില്ലെന്നു കര്‍ദിനാള്‍ മീസ്‌നര്‍ പറഞ്ഞു. എന്നാല്‍, തന്റെ അഭിപ്രായം ഇപ്പോള്‍ മാറി. മാനസികമായി എമിരറ്റസ് പാപ്പ പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, രണ്ടാഴ്ചയ്ക്കിടെ ബനഡിക്ട് പതിനാറാമന്റെ ആരോഗ്യനിലയില്‍ വലിയ ശോഷണമുണ്ടായതായി സ്‌പെയിനില്‍നിന്നുള്ള ഒരു വത്തിക്കാന്‍ ലേഖികയായ പലോമ ഗോമസ് ബോറിയോ വെളിപ്പെടുത്തി. എന്നാല്‍, വത്തിക്കാന്‍ കേന്ദ്രങ്ങള്‍ ഇതു നിഷേധിച്ചിട്ടുണ്ട്.
സഭയുടെ പ്രശ്‌നങ്ങളല്ലാതെ മറ്റൊന്നും തന്റെ സഹോദരനെ ഇപ്പോള്‍ അലട്ടുന്നില്ലെന്ന് എമിരറ്റസ് പാപ്പയുടെ സഹോദരന്‍ ഫാ. ജോര്‍ജ് റാറ്റ്‌സിംഗര്‍ പറഞ്ഞു. സഭയുടെ ഭാരം ചുമലില്‍നിന്നു മാറിയതിനാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ വലിയ ആശ്വാസമുണ്ട്. ഏതെങ്കിലും പ്രത്യേക രോഗം ബനഡിക്ട് പതിനാറാമനെ അലട്ടുന്നില്ലെന്നും ഫാ. ജോര്‍ജ് റാറ്റ്‌സിംഗര്‍ പറഞ്ഞു.