Image

മാണ്‍. കണ്ടത്തില്‍ സ്മാരക ലേഖന മത്സരം

Published on 10 May, 2013
മാണ്‍. കണ്ടത്തില്‍ സ്മാരക ലേഖന മത്സരം
കൊച്ചി: സേവ് എ ഫാമിലി പ്ലാന്‍ സ്ഥാപകനായ മോണ്‍. അഗസ്റ്റിന്‍ കണ്ടത്തിലിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം-അങ്കമാലി അതിരൂപത വെല്‍ഫെയര്‍ സര്‍വീസസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല രചനാമത്സരം സംഘടിപ്പിക്കും. വൈദിക വിദ്യാര്‍ഥികള്‍, സന്യാസിനികള്‍, അല്മായര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണു മത്സരം. 
മോണ്‍.അഗസ്റ്റിന്‍ കണ്ടത്തില്‍ അജപാലകര്‍ക്കൊരു മാര്‍ഗദീപം (വൈദിക വിദ്യാര്‍ഥികള്‍), കുടുംബങ്ങളിലെ കരുതലും പങ്കുവയ്ക്കലും മോണ്‍.അഗസ്റ്റിന്‍ കണ്ടത്തിലിന്റെ വീക്ഷണത്തില്‍ (സന്യാസിനികള്‍), സാമൂഹ്യ പരിവര്‍ത്തനവും കുടുംബങ്ങളുടെ സ്വയം പര്യാപ്തതയും (അല്മായര്‍) എന്നിവയാണു മത്സര വിഷയങ്ങള്‍. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കു യഥാക്രമം 3000, 2000, 1000 രൂപ വീതം സമ്മാനമായി ലഭിക്കും. 

ലേഖനം അഞ്ചു പേജില്‍ കവിയരുത്. പേപ്പറിന്റെ ഒരുവശത്തു മാത്രം എഴുതണം. ലേഖകന്റെ പേരും വിലാസവും ഫോണ്‍ നമ്പറും പ്രത്യേകം പേപ്പറില്‍ എഴുതി ലേഖനത്തോടൊപ്പം വയ്ക്കണം. എന്‍ട്രികള്‍ ജൂണ്‍ 15നു മുമ്പ് ഡയറക്ടര്‍, വെല്‍ഫെയര്‍ സര്‍വീസസ്, പൊന്നുരുന്നി, എറണാകുളം- 682019 എന്ന വിലാസത്തില്‍ ലഭിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക