Image

മാനവസംസ്‌കൃതി രൂപപ്പെടുത്താന്‍ സഭയ്ക്കു സാധിക്കണം: മാര്‍ താഴത്ത്

Published on 09 May, 2013
മാനവസംസ്‌കൃതി രൂപപ്പെടുത്താന്‍ സഭയ്ക്കു സാധിക്കണം: മാര്‍ താഴത്ത്
കൊച്ചി: വിശ്വമാനവികതയുടെയും സാഹോദര്യസ്‌നേഹത്തിന്റെയും നവ്യമായ മാനവസംസ്‌കൃതി കേരള സമൂഹത്തില്‍ രൂപപ്പെടുത്താന്‍ കത്തോലിക്കാസഭയ്ക്കും എല്ലാ വിശ്വാസികള്‍ക്കും ധാര്‍മിക ഉത്തരവാദിത്വമുണെ്ടന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. 

നാം ജീവിക്കുന്ന സമൂഹത്തില്‍ സമുദായങ്ങളും മതങ്ങളും തമ്മിലുള്ള അകലം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഐക്യത്തിനും സാഹോദര്യത്തിനുംവേണ്ടി നിലനില്ക്കാന്‍ നമുക്കു കഴിയണം. പിഒസിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 

നാം ജീവിക്കുന്ന സമൂഹത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ ഉതകുന്ന നവീനപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ കെസിബിസിയുടെ വിവിധ കമ്മീഷനുകള്‍ക്കും ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും സാധിക്കണമെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, പിഒസി അസിസ്റ്റന്റ് ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് കുരുക്കൂര്‍, ഇഗ്‌നേഷ്യസ് ഗോണ്‍സാല്‍വസ്, റോസക്കുട്ടി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക