Image

ഫോമ പ്രസിഡന്റ്: രാജു വറുഗീസിന് പിന്തുണ പ്രഖ്യാപിച്ചു.

Published on 23 September, 2011
ഫോമ പ്രസിഡന്റ്: രാജു വറുഗീസിന് പിന്തുണ പ്രഖ്യാപിച്ചു.
ഫിലാഡല്‍ഫിയ: ഫോമയുടെ നാഷണല്‍ പ്രസിഡന്റായി മല്‍സരിക്കുന്ന ഇപ്പോഴത്തെ ഫോമയുടെ നാഷണ്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ.രാജു.എം.വറുഗീസിന് സൗത്ത്-ന്യൂജേഴ്‌സി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ശ്രീ.പോള്‍ മത്തായിയുടെ അദ്ധ്യക്ഷതയില്‍ കൂടിയോഗത്തില്‍ വച്ച് 2012-ല്‍ നടക്കുന്ന ഫോമയുടെ ഇലക്ഷനില്‍ ശ്രീ.രാജു വറുഗീസിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുവാന്‍ അംഗങ്ങള്‍ തീരുമാനം എടുത്തു. മീറ്റിംഗില്‍ ഫിലാഡല്‍ഫിയ മാപ്പിന്റെ മുന്‍ പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തില്‍ , ഫോമ ട്രഷറാര്‍ ശ്രീ.ഐപ്പ് മാരേട്ട് ഇവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉള്ള സുഹൃത്തുക്കളുടെ നിര്‍ബന്ധം ആണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പിന്നില്‍ എന്നും, ഫോമയെ അമേരിക്കയിലെ ഏറ്റവും മികച്ച ഒരു മലയാളി സംഘടനയാക്കി മാറ്റുക എന്നതാണ് തന്റെ ലക്ഷ്യം എന്നും മറുപടി പ്രസംഗത്തില്‍ ശ്രീ.രാജു.എം.വറുഗീസ് പറഞ്ഞു. ഇങ്ങനെ ഒരു മീറ്റിംഗ് സംഘടിപ്പിച്ച് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെ പിന്തുണ പ്രഖ്യാപിച്ച അസ്സോസിയേഷന്‍ അംഗങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും രാജു.എം.വറുഗീസ് പറയുകയുണ്ടായി.
 
ചെങ്ങന്നൂര്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റുമായ ശ്രീ.പി.സി.വിഷ്ണുനാഥ് ചടങ്ങില്‍ മുഖ്യാത്ഥി ആയിരുന്നു. മീറ്റിംഗില്‍ ന്യൂജേഴ്‌സിയില്‍ നിന്നും, ഫിലാഡല്‍ഫിയില്‍ നിന്നും ഉള്ള സാമൂഹിക, സാംസ്‌കാരിക രംഗത്ത് പ്രമുഖര്‍ ഉള്‍പ്പെടെ നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു.
ഫോമ പ്രസിഡന്റ്: രാജു വറുഗീസിന് പിന്തുണ പ്രഖ്യാപിച്ചു.ഫോമ പ്രസിഡന്റ്: രാജു വറുഗീസിന് പിന്തുണ പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക