Image

അഴിമതിയുടെ ലോകത്ത്‌ നസീമ വേറിട്ട വില്ലേജ്‌ ഓഫീസര്‍

Published on 05 March, 2013
അഴിമതിയുടെ ലോകത്ത്‌ നസീമ വേറിട്ട വില്ലേജ്‌ ഓഫീസര്‍
തലശ്ശേരി: അഴിമതിയുടെ ലോകത്ത്‌ ഇല്ലാത്തവര്‍ക്ക്‌ ഭൂമി നല്‍കി നസീമ എന്ന വില്ലേജ്‌ ഓഫീസര്‍ വേറിട്ടു നില്‍ക്കുന്നു. മൊകേരി വില്ലേജ്‌ ഓഫിസര്‍ വി.പി. നസീമ ആണ്‌ ഭൂമിയില്ലാത്തവര്‍ക്ക്‌ സ്വന്തം ഭൂമി പതിച്ച്‌ നല്‍കുന്നത്‌. പാട്യം സ്വദേശിനിയായ നസീമക്ക്‌ പിതാവില്‍ നിന്ന്‌ പാരമ്പര്യമായി ആകെ ലഭിച്ച തൃപ്പങ്ങോട്ടൂര്‍ വില്ലേജിലെ പൊയിലൂരിലെ മൂന്ന്‌ സെന്‍റ്‌ സ്ഥലമാണ്‌ ഭൂരഹിതര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതിയിലേക്ക്‌ അവര്‍ പതിച്ച്‌ നല്‍കിയത്‌. ഇതിന്‍െറ സമ്മതപത്രം തിങ്കളാഴ്‌ച താലൂക്ക്‌ ഓഫിസില്‍ നടന്ന ചടങ്ങില്‍ ജില്ല കലക്ടര്‍ ഡോ.രത്തന്‍ കേല്‍ക്കര്‍ക്ക്‌ കൈമാറി.

തന്‍െറ പിതാവും വില്ലേജ്‌ ഓഫിസറുമായിരുന്ന വി.പി. കൃഷ്‌ണന്‍െറ സാമൂഹികവീക്ഷണമാണ്‌ ഭൂമി ദാനം ചെയ്യാന്‍ തന്നെയും പ്രേരിപ്പിച്ചതെന്ന്‌ നസീമ പറഞ്ഞു. ദാനത്തിന്‍െറയും മതേതരത്വത്തിന്‍െറയും സൗന്ദര്യത്തെ ഓര്‍മിപ്പിച്ചാണ്‌ പിതാവ്‌ തനിക്ക്‌ നസീമ എന്ന പേര്‌ നല്‍കിയത്‌. ഇതിന്‍െറ തുടര്‍ച്ചയായി നസീമ മകള്‍ക്ക്‌ നസ്‌മി എന്ന്‌ പേരിട്ടു. 18ാം വയസ്സില്‍ ജോലിയില്‍ പ്രവേശിച്ച നസീമ വില്ലേജ്‌ ഓഫിസര്‍ പദവി സാമൂഹിക ഇടപെടലിനും സേവനത്തിനുമുള്ള അവസരമായാണ്‌ കാണുന്നത്‌.
അഴിമതിയുടെ ലോകത്ത്‌ നസീമ വേറിട്ട വില്ലേജ്‌ ഓഫീസര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക