Image

പണിമുടക്കിനെ കൂസാതെ വനിതാ ഗവ. പ്ലീഡര്‍

Published on 22 February, 2013
പണിമുടക്കിനെ കൂസാതെ വനിതാ ഗവ. പ്ലീഡര്‍
കൊച്ചി: ഹര്‍ത്താലിനും പണിമുടക്കിനുമൊക്കെ ഓഫീസില്‍പോകാന്‍ മടിക്കുന്നവര്‍ക്ക് മറുപടിയുമായി വനിതാ ഗവ.പ്ലീഡര്‍. സൗത്ത് പാലത്തിനു സമീപം താമസിക്കുന്ന അഭിഭാഷക മധുഭന്‍ ആണ് ഹര്‍ത്താല്‍ ദിനത്തില്‍ സൈക്കിളില്‍ കോടതിയിലെത്തിയത്. 

ഇതിനു മുമ്പും സൈക്കിളില്‍ കോടതിയില്‍ എത്തിയിട്ടുണെ്ടങ്കിലും ഇന്നലെ വീട്ടുകാര്‍ വിലക്കി. എന്നാല്‍ മധുഭന്‍ ധൈര്യസമേതം സൈക്കിളില്‍ കോടതിയിലേക്ക് തിരിക്കുകയായിരുന്നു. 13 വര്‍ഷമായി കോടതിയില്‍ പോകുന്ന ഇവര്‍ ഹര്‍ത്താല്‍ ദിനങ്ങളിലെല്ലാം സൈക്കിളില്‍ തന്നെയാണ് ഓഫീസിലെത്തുന്നത്. 

ആദ്യമൊക്കെ ആള്‍ക്കാര്‍ക്ക് കൗതുകമായിരുന്നെങ്കിലും ഇപ്പോള്‍ ആരും തന്നെ ശ്രദ്ധിക്കാറില്ലെന്നു മധുഭന്‍ പറയുന്നു. രാവിലെ കോടതിക്കു സമീപം പണിമുടക്ക് അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ടായിരുന്നെങ്കിലും തന്നെ തടഞ്ഞില്ലെന്നു മധുഭന്‍ പറയുന്നു. 

(ദീപിക)

പണിമുടക്കിനെ കൂസാതെ വനിതാ ഗവ. പ്ലീഡര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക