Image

സില്‍ക്ക്‌ ത്രെഡ്‌ വളകള്‍

Published on 11 February, 2013
സില്‍ക്ക്‌ ത്രെഡ്‌ വളകള്‍
ഇപ്പോള്‍ ടീനേജേഴ്‌സിന്‌ പ്രിയം ലേറ്റസ്റ്റ്‌ ട്രെന്‍ഡ്‌ സില്‍ക്ക്‌ ത്രെഡ്‌ വളകളാണ്‌. വിവിധ വര്‍ണങ്ങളിലുള്ള പട്ടുനൂലിഴകള്‍ ചുറ്റിയ സില്‍ക്ക്‌ ത്രെഡ്‌ വളകള്‍ മാര്‍ക്കറ്റില്‍ ലഭ്യം.

തടി വളകളില്‍ വരെ പട്ടുനൂലുകള്‍ ചുറ്റിയാണ്‌ സില്‍ക്‌ ത്രെഡ്‌ വളകള്‍ ഒരുക്കുന്നത്‌. ഒരേ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ പ്ലെയിന്‍ ഡിസൈന്‍ വളകള്‍, വിവിധ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ മള്‍ട്ടി കളര്‍ ഡിസൈന്‍ വളകള്‍ എന്നിങ്ങനെ പോകുന്നു സില്‍ക്‌ ത്രെഡ്‌ വളകളിലെ പുതുമ. സ്വര്‍ണ വര്‍ണമുള്ള നൂലിഴകള്‍ തുന്നിയ വളകള്‍ക്കും ഡിമാന്‍ഡുണ്‌ട്‌. സില്‍ക്ക്‌ ത്രെഡ്‌ ബാംഗിളുകളില്‍ മുത്തും ഞാത്തുമൊക്കെ വേണമെങ്കില്‍ അതും റെഡിയാണ്‌. തടിയും മെറ്റലുമാണ്‌ ഉപയോഗിച്ചാണ്‌ ഇത്തരം വളകള്‍ നിര്‍മ്മിക്കുന്നത്‌. പത്തു മുതല്‍ അമ്പതു രൂപ വരെയാണ്‌ വില.
സില്‍ക്ക്‌ ത്രെഡ്‌ വളകള്‍
സില്‍ക്ക്‌ ത്രെഡ്‌ വളകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക