Image

വി. എക്‌സ് ജോസും ജോമോന്‍ കെ. ജോര്‍ജും സിഎ ഇന്‍സ്റ്റിറ്റിയൂട്ട് ദക്ഷിണേന്ത്യന്‍ കൗണ്‍സിലില്‍

Published on 07 February, 2013
വി. എക്‌സ് ജോസും ജോമോന്‍ കെ. ജോര്‍ജും സിഎ ഇന്‍സ്റ്റിറ്റിയൂട്ട് ദക്ഷിണേന്ത്യന്‍ കൗണ്‍സിലില്‍
കൊച്ചി: ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ വി.എക്‌സ്. ജോസും ജോമോന്‍ കെ. ജോര്‍ജും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ റീജണല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2016 വരെ മൂന്നുവര്‍ഷമായിരിക്കും കൗണ്‍സിലിന്റെ കാലാവധി. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി, കേരളം തുടങ്ങിയ സംസ്ഥാനങ്ങളും ലക്ഷദ്വീപുമാണ് ചെന്നൈ ആസ്ഥാനമായ ദക്ഷിണമേഖലാ കൗണ്‍സിലിന്റെ കീഴില്‍ വരുന്നത്.

14 അംഗങ്ങളുള്ള ദക്ഷിണേന്ത്യന്‍ കൗണ്‍സിലില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായ ഇരുവരും എറണാകുളം ശാഖയുടെ മുന്‍ അധ്യക്ഷന്‍മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ കൗണ്‍സിലിലേക്കുള്ള അംഗങ്ങളുടെ പട്ടികയുമായി. എറണാകുളത്തുനിന്ന് ബാബു ഏബ്രഹാം കള്ളിവയലിലും ചെന്നൈയില്‍ നിന്ന് എസ്. സന്താനകൃഷ്ണനും വി. മുരളിയും ജി. ശേഖറും ബാംഗളൂരില്‍നിന്ന് കെ. രഘുവും ഹൈദരാബാദില്‍നിന്ന് ജെ. വെങ്കിടേശ്വരലുവും എം. ദേവരാജ റെഡ്ഢിയുമാണു കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണമേഖലയുടെ കീഴില്‍ 36 ശാഖകളുള്ളതില്‍ ഒമ്പതും കേരള ത്തിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക