Image

കരുണ വറ്റാത്ത ഹൃദയമേ സഹായിക്കു ....!!

Published on 31 January, 2013
കരുണ വറ്റാത്ത ഹൃദയമേ സഹായിക്കു ....!!
ഒടയംചാല്‍ : ( കാഞ്ഞങ്ങാട്‌ ) അപൂര്‍വ്വരോഗത്തിന്റെ വേദനകള്‍ കടിച്ചമര്‍ത്തി കണ്ണീര്‍വാര്‍ത്ത്‌ രാപകള്‍ ഉറക്കമില്ലാതെ ഒരു യുവതി നരകജീവിതം നയിക്കുന്നു.കാസര്‍ഗോഡ്‌ ജില്ലയില്‍ കോടോംബേളുര്‍ പഞ്ചായത്തില്‍ കുറ്റിയോട്ട്‌ കപ്പണ താമസിക്കും കുമാരന്‍ ലീല ദമ്പതികളുടെ വിവാഹം കഴിഞ്ഞ മൂത്ത മകള്‍ നിഷയാണ്‌ ( 27 ) പാലിയേറ്റിവ്‌ കെയര്‍ യുണിറ്റ്‌ നല്‍കിയ കട്ടിലില്‍ വേദനയില്‍ അതിലേറെ മാനസ്സിക വേദനയില്‍ ജീവിതം കഴിക്കുന്നത്‌.

അവളെ ആശ്വസിപ്പിക്കാന്‍ എത്തുന്ന ഗ്രാമവാസികള്‍ക്കും അവളുടെ അവസ്ഥ കാണുമ്പോള്‍ ഹൃദയംമുറിയുന്ന വേദനകളാണ്‌ മനസ്സ,ില്‍ പതിയുന്നത്‌. വൈദ്യശാസ്‌ത്രത്തില്‍ ഇത്‌ അപൂര്‍വ്വരോഗമാണ്‌.ഇപ്പോഴത്‌ മുര്‍ദ്ധന്യത്തിലാണ്‌ കാലിന്റെ മജ്ജയില്‍ തുടങ്ങിയ രോഗം അരക്ക്‌ താഴെ ചലനശേഷിയില്ലാതാക്കിയിരിക്കുന്നു. ഇപ്പോള്‍ പ്രഥമികകൃത്യം തന്നെ ആറോളം പേരുടെ സഹായത്താലാണ്‌ നടക്കുന്നത്‌.കിടന്ന ഇരുപ്പില്‍ മൂത്രം തനിയെ പോകുന്നു. ഒരുമാസമായി കട്ടില്‍ കിട്ടിയിട്ട്‌. അതുവരെ ചൂരല്‍ കസേരയില്‍ ഒരെ ഇരുപ്പായിരുന്നു.ഉറക്കമില്ല വേദനകളില്‍ കരച്ചില്‍ മാത്രം. അമ്മ ലീല മകള്‍ക്ക്‌ കൂട്ടിനുണ്ട്‌ കൂലിപ്പണിക്ക്‌ പോകാന്‍ കഴിയുന്നില്ല. ചികിത്സിക്കാന്‍ പണമില്ല ചികിതസിച്ച വകയില്‍ കടങ്ങള്‍ മാത്രം.ജീവനുതുല്യം സ്‌നേഹിക്കുന്ന മകളുടെ ജീവന്‍ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ വേണം. മുഖ്യമന്ത്രിക്ക്‌ ചികിത്സചിലവിന്‌ ഹരജി നല്‍കി ലഭിച്ചത്‌ മുവായിരം രുപ അത്‌ ലഭിക്കാന്‍ ഇരുന്നുറ്‌ മുടക്കി തായന്നുര്‍ സര്‍വ്വീസ്‌ സഹകരണബാങ്കില്‍ അക്കൗണ്ട്‌ തുറന്നു. ആകെ നിക്ഷേപം മുവായിരത്തി ഇരുന്നുറ്‌. ഇപ്പോള്‍ നിഷയുടെ കാലുകള്‍ കറുത്ത്‌ വീര്‍ത്ത്‌ പഴുത്ത്‌ ചലം വരുന്നു.കാണുന്നസ്ഥളങ്ങളില്‍ മുറിവിന്റെ പൗഡര്‍ ഇടുന്നു.എന്ത്‌ചെയ്യാം ഇതല്ലാതെ മറ്റ്‌ മാര്‍ഗ്ഗമില്ല.പത്താംതരം വരെ പഠിച്ച നിഷ പഠനത്തിന്‌ ശേഷം തയ്യല്‍ തൊഴിലാളിയായി. ഇടയ്‌ക്ക്‌ കാലിന്‌ വേദന ചികിത്സ ഒരു ഓപ്പറേഷന്‍ അസുഖം ഭേദമാകുന്നു.ശേഷം വിവാഹാലോചന കണ്ണുര്‍ സ്വദേശി സന്തോഷുമായി വിവാഹം വിവാഹം കഴിഞ്ഞ്‌ അഞ്ച്‌ വര്‍ഷമായപ്പോള്‍ വിധി വീണ്ടും നിഷയെ പിടികൂടുന്നു.കാലിന്‌ വീണ്ടും തുടങ്ങിയവേദനക്ക്‌ മംഗലാപുരം കെ എം സിയില്‍ ചികിത്സ തേടി. വിദഗ്‌ധ ചികിത്സ നിര്‍ദ്ദേശിച്ചു.

മജ്ജമാറ്റിവെക്കല്‍ ശസ്‌ത്രക്രീയ പരിഹാരം ഇന്ത്യയിലില്ല വിദേശത്ത്‌ കൊണ്ട്‌ പോകണം ലക്ഷങ്ങള്‍ വേണം പോംവഴികാണാതെ നിര്‍ധനകുടുംബം വീട്ടിലേക്ക്‌ വന്നു.പലരും ചില്ലറ സഹായിച്ചു.ചികിത്സക്ക്‌ പരിഹാരമാവുന്നില്ല. ഇപ്പോള്‍ രോഗം മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്നു രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. അമ്മ ലീലയുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കുന്നില്ല എന്നാല്‍ വീട്ട്‌ മുറ്റത്ത്‌ രണ്ട്‌ കാക്കകള്‍ സദാ ലീലയോടൊപ്പമുണ്ട്‌ ലീല പോകുന്നസ്ഥലം വരെ അവ അകമ്പടി പോകുന്നു.മടങ്ങിവരുമ്പോള്‍ പിന്നാലെ വന്ന്‌ മാവിന്‍ കൊമ്പില്‍ ഇരിക്കുന്നു. ലീല എവിടെയെങ്കിലും പോകുന്നതിനെ അവ ഭയക്കുന്നപോലെ രോഗാവസ്ഥയ്‌ക്ക്‌ ശമനം കിട്ടാന്‍ സഹായിക്കാന്‍ മുന്നോട്ട്‌ വരാന്‍ തയ്യാറാകുന്നവരെ ഈ കുടുംബം കാത്തിരിക്കുന്നു.പ്രതീക്ഷയോടെ ലീലയ്‌ക്ക്‌ നിഷയെ കൂടാതെ ഒരു മകനും മകളും കുടിയുണ്ട്‌ ഹരീഷും വിവാഹിതയായ ജിഷയും അച്ഛന്‍ കുമാരന്‍ തെങ്ങ്‌ കയറ്റതൊഴിലാളിയാണ്‌ ഇതാണ്‌ കുടുംബവരുമാനം കുടുംബത്തെ ബന്ധപ്പെടാനുള്ള നമ്പര്‍ 8606445991 ജിഷയുടെ അക്കൗണ്ട്‌ .

തായന്നൂര്‍ സര്‍വ്വീസ്‌ സഹകരണബാങ്ക്‌ നമ്പര്‍ 3462
കരുണ വറ്റാത്ത ഹൃദയമേ സഹായിക്കു ....!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക