Image

വിധികര്‍ത്താക്കളുടെ വിനോദങ്ങള്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 31 January, 2013
വിധികര്‍ത്താക്കളുടെ  വിനോദങ്ങള്‍ (സുധീര്‍ പണിക്കവീട്ടില്‍)
(ഡോക്‌ടര്‍ ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ 'SojoIrner's Rhapsodies in Alphabetical Order' എന്ന ഇംഗ്ലീഷ്‌ കവിതാസമാഹാരത്തിലെ "Refereeing എന്ന കവിതയെപ്പറ്റിയുള്ള നിരൂപണം)

പാചകം ചെയ്യാത്ത ഭക്ഷണം രുചിച്ച്‌ നോക്കാന്‍ ഒഴിഞ്ഞ വയറുമായ്‌ ഒരാള്‍ ഉണരുന്നു, സാധാരണ ജോലി സമയത്തെക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്‌ത്‌ ക്ഷീണിച്ച ആ മനുഷ്യനെ പ്രതീക്ഷകള്‍കൊടുത്തുണര്‍ത്തിയതിനു ശേഷം കാലത്തിന്റെ സന്ദേശവാഹകന്‍ ഒന്നുമില്ല എന്ന്‌ പറഞ്ഞ്‌
മടങ്ങിപോകുകയാണ്‌. ഉറങ്ങി കിടക്കുന്നവനെ വിളിച്ചുണര്‍ത്തി ഭക്ഷണമില്ലെന്നു പറയുന്ന സമൂഹത്തിന്റെനീതിയെപ്പറ്റി ഗാംഭീര്യത്തോടെ ഇവിടെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. നീതിന്യായവ്യവസ്‌ഥയെപ്പറ്റിയുള്ള
ഒരു ആക്ഷേപഹാസ്യമായി ഈ കവിതയെ കരുതാം. മറ്റുള്ളവരെ വിധിക്കാനുള്ള മനുഷ്യന്റെ വ്യഥ ഇതില്‍ കാവ്യാത്മകമായി അതേ സമയം പരോക്ഷമായ ഒരു പരിഹാസത്തോടെ വിവരിക്കുന്നുണ്‌ട്‌. കണ്ണു മൂടിയ ഒരാള്‍ക്ക്‌ തുലാസ്സിന്റെ തട്ടുകള്‍ തുല്യമായോ താഴ്‌ന്നോ നില്‍ക്കുന്നതെന്ന്‌ പറയാന്‍ കഴിയില്ല. അതിനു കവി കണെ്‌ടത്തുന്ന കാരണം രസാവഹമാണ്‌. മറ്റുള്ളവരെ വിധിക്കാന്‍ മുതിരുന്ന നാകികോശത്തെ ഗൈറോസ്‌കോപ്പിനോട്‌ ഉപമിച്ചിട്ടുണ്‌ട്‌. ഇക ഉപകരണം ഒരു അച്ചുതണ്‌കില്‍ പമ്പരം പോലെ കറങ്ങുന്നതാണ്‌. അതിന്റെ പ്രത്യേകത ഒരേ ദിശയിലേക്ക്‌ മാത്രമാണ്‌ കറങ്ങുന്നതെന്നാണ്‌. കവിതയുടെ ആരംഭത്തില്‍ വിധി നിര്‍ണ്ണായക ന്യൂനതകളെ വിവരിക്കുന്നത്‌ ഇങ്ങനെ. അന്യന്റെ പോരായ്‌മകളുടെ അക്ലെങ്കില്‍ തെറ്റുകളുടെ ഒരു കിരണം കാണുമ്പോഴെക്കും അവിടേക്ക്‌ മുഴുവന്‍ ശ്രദ്ധയുടെ ഒരു പ്രവാഹം ഉണ്‌ടാകുന്നു. അപരനില്‍ പൂര്‍ണ്ണതയുടെ ദ്രുശ്യം പ്രകാശിക്കുമ്പോള്‍ നാഡികോശത്തിനു ഉദാസീനത സംഭവിക്കുന്നു സ്വന്തം കണ്ണിലെ കോലു കാണാതെ അന്യന്റെ കണ്ണിലെ കരട്‌ അന്വേഷിക്കുന്ന പ്രവണത.. ഇവിടെ നമ്മള്‍ കാണുന്നത്‌ ചിന്തിക്കാതെ ചിന്തിക്കാനുള്ള മനുഷ്യന്റെ സവിശേഷതയെയാണ്‌. കവി വിരല്‍ ചൂണ്‌ടുന്നത്‌ അവിടേക്കാണു. ഈ വിവരണം ഗൈറോസ്‌കോപ്പിന്റെ ഉദാഹരണത്തിലൂടെ വായിക്കുമ്പോള്‍ അനുവാചകമനസ്സില്‍ വിസ്‌മയത്തിന്റെ ചിരിമിന്നല്‍ ഉണ്‌ടാകുന്നു.

ജയിക്കാനുള്ള വാശി മനുഷ്യരില്‍ കണ്‌ടു വരുന്നു. അത്‌ നല്ലതാണ്‌. പക്ഷെ മറ്റുള്ളവര്‍ക്ക്‌ എന്തു വന്നാലും (അതു മാരകവുമാകാം) തനിക്ക്‌ ജയിക്കണം, ഒന്നാമനാകണമെന്ന ചിന്ത അതും ഒരു തരത്തില്‍ വിധിയെ നിയന്ത്രിക്കുന്നതും നിര്‍ണ്ണയിക്കുന്നതുമാണ്‌. വിധിയെ പറ്റി പ്രവചിക്കുന്ന സ്‌ഫടിക ഗോളങ്ങളില്‍ സ്വന്തം ഭാവി കണ്‌ട്‌ അതിന്റെ ഉന്മാദത്തിലും മനുഷ്യര്‍ കഴിയുന്നു, സ്‌ഫടിക ഗോളങ്ങളില്‍ നോക്കി നമ്മുടെ വിധി പറയുന്നവനെ എത്ര മാത്രം വിശ്വസിക്കാമെന്ന്‌ കവി പറയുന്നില്ല. എന്നാല്‍ ന്യായാധിപന്റെ കുപ്പായമണിഞ്ഞ ഒരാളുടെ മേശമേല്‍ കൂമ്പാരം കൂടി കിടക്കുന്നത്‌ ഒരു ബന്ധവുമില്ലാത്ത കുറെ കണക്ക്‌ വിവര പട്ടികളാണ്‌. അതില്‍ നിന്നും ഭാവി പ്രവചിക്കുന്നവനെപ്പൊലെ ന്യായാധിപന്‍ എഴുതുന്ന വിധി ന്യായപൂര്‍ണ്ണമാകുമോ? ബൈബിളിലെ ഒരു ഉദ്ധരണി കവിതയില്‍ ഉണ്‌ട്‌. നമ്മള്‍ മറ്റുള്ളവരെ വിധിക്കുന്ന പോലെ നമ്മളും വിധിക്കപ്പെടും.

ഈ കവിതയില്‍ പ്രതിപാദിക്കുന്നത്‌ ഒരു ന്യായാധിപനെക്കുറിച്ചല്ല മറിച്ച്‌ ഒരു മദ്ധ്യസ്‌ഥനെപ്പറ്റിയാണ്‌. മദ്ധ്യസ്‌ഥന്റെ കര്‍ത്തവ്യവും വിധി പ്രഖ്യാപനം തന്നെ. ഒരാളുടെ പരിചയ പത്രമോ, പ്രമാണ പത്രമോ വാസ്‌തവത്തില്‍ സത്യം പറയുന്നില്ലെന്ന്‌ കവി നമ്മെബോധ്യപ്പെടുത്തുന്നു. ഒരാളെപ്പറ്റി മറ്റൊരാള്‍ എഴുതിയ ഒരു പ്രമാണത്തില്‍ എഴുതിയ ആളുടെ മുന്‍ധാരണകളുടെ സ്വാധീനം കാണുമെന്ന്‌ കവി കണെ്‌ടത്തിയിട്ടുണ്‌ട്‌. അത്തരം പ്രമാണങ്ങളെ നമ്മള്‍ അവലംബിക്കുമ്പോള്‍ അതില്‍ നിന്നും വ്യക്‌തമാകുന്നത്‌ അതെഴുതിയ വ്യക്‌തിയുടെ മുന്‍വിധി നമ്മള്‍ അനുസരിക്കുന്നുവെന്നാണു. `ഞാന്‍ ഇത്‌ കൊണ്‌ടു വരുന്നവരെ ഒത്തിരി ചൂഷണം ചെയ്‌തിട്ടുണ്‌ട്‌, നിങ്ങള്‍ക്കും അതു തുടരാം.' എപ്പോഴും മറ്റുള്ളവരെ ജയിക്കാനുള്ള ഒരദമ്യമായ തീവ്രാഭിലാഷം മനുഷ്യമനസ്സുകളില്‍ ഉണെ്‌ടന്ന്‌ കവി സൂചിപ്പിച്ചിട്ടുണ്‌ട്‌. അതുകൊണ്‌ട്‌ ഒരാളെക്കുറിച്ച്‌ എഴുതാനുള്ള അവസരം വരുമ്പോള്‍ സ്വയം ഉയരത്തില്‍ പ്രതിഷ്‌ഠിക്കപ്പെട്ടതിനു ശേഷമെ ആ കര്‍ത്തവ്യ്‌ം പാലിക്കയുള്ളു. ഒരു പക്ഷെ ദൈനദിന ജീവിതത്തില്‍ നമ്മളെല്ലാം ശ്രദ്ധിക്കതിരുന്ന ഒരു വിഷയത്തിലേക്ക്‌ വെളിച്ചം വീശുകയാണൂ കോക്‌ടര്‍ കുഞ്ഞാപ്പു.ഒരാളെ നമ്മള്‍ വിലയിരുത്തുന്നത്‌ അയാളെ കുറിച്ച്‌ മറ്റുള്ളവര്‍ എന്തു പറയുന്നു എന്നതിനെ ആശ്രയിച്ചാണ്‌. അത്‌ മനുഷ്യന്റെ ഒരു ദൗര്‍ബ്ബല്യമായി കരുതുമ്പോള്‍ തന്നെ നമ്മള്‍ അയാളെക്കുറിച്ച്‌ കേട്ട ചീത്ത കാര്യങ്ങള്‍ മാത്രം സ്വീകരിക്കുന്നു. അത്‌ അന്ധമായ ഒരു വിധിയാണു.സ്വാര്‍ഥ്‌മായ ഉദ്ദേശ്യങ്ങള്‍ക്ക്‌ മനുഷ്യര്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നു. ആ അവസ്‌ഥയില്‍ അന്യന്റെ തെറ്റുകള്‍ മഹാമേരുക്കളായി കണ്‌ട്‌ സ്വയം നല്ലവരായി മറ്റുള്ളവരെ വിധിക്കാന്‍ തയ്യാറാകുന്നു. അങ്ങനെ വിധിക്കുമ്പോള്‍ തന്നെ അത്തരം പ്രമാണ പത്രങ്ങള്‍ക്ക്‌ വിലമതിക്കുന്ന ഒരു സമൂഹം ഉടലെടുക്കുന്നു. അത്‌ സമൂഹത്തില്‍ നിലകളും നിലപാടുകളും സൃഷ്‌ടിച്ച്‌ അവിരാമം മുന്നോട്ട്‌ പോകുന്നു. വളരെ സൂക്ഷ്‌മമായി അങ്ങനെയൊരവസ്‌ഥയെപ്പറ്റിയും കവിത ധ്വനിപ്പിക്കുന്നുണ്‌ട്‌.

വിധികല്‍പ്പിക്കുന്നവര്‍ കണ്ണു മൂടിയിരിക്കുന്നു, ഗൈറോസ്‌കോപ്പിനെപോലെ ഒരേ ദിശയിലേക്ക്‌ തിരിയുന്നു. ഭാഗ്യം പ്രവചിക്കുന്ന സ്‌ഫടിക ഗോളങ്ങളിലെ കണ്ണഞ്ചിക്കുന്ന പ്രകശരശ്‌മികളില്‍ പിടി കിട്ടാതെ ന്യായം പരന്ന്‌ കിടക്കുന്നു. ഒരു നല്ല ആശയത്തിന്റെ മനോഹരമായ ഒരാവിഷ്‌കാരമാണീ കൊച്ചു കവിത. ആവിഷ്‌കാരത്തിന്റെ ഭംഗിയും ശക്‌തിയും കവി കോക്‌ടര്‍ കുഞ്ഞാപ്പുവിന്റെ അനുഗ്രഹസിദ്ധിയാണ്‌.

ശുഭം.
വിധികര്‍ത്താക്കളുടെ  വിനോദങ്ങള്‍ (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക