Image

ബാബു ഏബ്രഹാം കള്ളിവയലില്‍ ഐസിഎഐ ദേശീയ കൗണ്‍സില്‍ അംഗം

Published on 25 January, 2013
ബാബു ഏബ്രഹാം കള്ളിവയലില്‍ ഐസിഎഐ ദേശീയ കൗണ്‍സില്‍ അംഗം

 കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) ദേശീയ കൗണ്‍സിലിലേക്കു ബാബു ഏബ്രഹാം കള്ളിവയലില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് കൗണ്‍സിലിന്റെ കാലാവധി. 

കൊച്ചിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഇദ്ദേഹം കേരളത്തില്‍ നിന്നു ദേശീയ സമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക അംഗമാണ്. ഐസിഎഐയുടെ 62 വര്‍ഷത്തെ ചരിത്രത്തില്‍ ദേശീയ സമിതിയിലെത്തുന്ന ആറാമത്തെ കേരളീയന്‍ കൂടിയാണ് ബാബു കള്ളിവയലില്‍.

ഐസിഎഐ ദക്ഷിണേന്ത്യന്‍ റീജണല്‍ കൗണ്‍സിലില്‍ 2004 മുതല്‍ അംഗമായ ഇദ്ദേഹം ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ടാക്‌സ് മോണിട്ടറിംഗ് സെല്‍ അംഗം, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഓഡിറ്റ് ആന്‍ഡ് കണ്‍ട്രോളര്‍ അസോസിയേഷന്‍ കൊച്ചിന്‍ ചാപ്റ്റര്‍ പ്രസിഡന്റ്, 'വന്‍സ് വിദ്യാമന്ദിര്‍ കൊച്ചി കേന്ദ്രം ട്രഷറര്‍, എസ്ബിഐ തിരുവനന്തപുരം ലോക്കല്‍ ബോര്‍ഡ് ഡയറക്ടര്‍, ഓള്‍ കേരള ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ്, റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ട്രഷറര്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. 

കൊച്ചിയില്‍ 1991 മുതല്‍ പ്രവര്‍ത്തിക്കുന്ന ബാബു എ. കള്ളിവയലില്‍ ആന്‍ഡ് കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണറായ ഇദ്ദേഹം വിളക്കുമാടം കള്ളിവയലില്‍ കെ.എ ഏബ്രഹാമിന്റെയും അമ്മിണി ഏബ്രഹാമിന്റെയും മകനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക