Image

തരംഗമായി ട്രാന്‍സ്‌പെരന്റ്‌ ജീന്‍സ്‌ ടോപ്പ്‌

Published on 20 January, 2013
തരംഗമായി ട്രാന്‍സ്‌പെരന്റ്‌ ജീന്‍സ്‌ ടോപ്പ്‌
ടീനേജേഴ്‌സിന്‌ ഹരമായി ട്രാന്‍സ്‌പെരന്റ്‌ ജീന്‍സ്‌ ടോപ്പ്‌ വിപണിയിലെത്തി. ബ്ലാക്ക്‌, ബ്ലൂ, റെഡ്‌ പോലുള്ള കടുംനിറങ്ങളിലും ഓഫ്‌വൈറ്റ്‌, ബെയ്‌ജ്‌, പിങ്ക്‌, പീച്ച്‌ പോലുള്ള ഇളംനിറങ്ങളിലുമാണ്‌ ട്രാന്‍സ്‌പെരന്റ്‌ ടോപ്പുകള്‍ കൂടുതലായി എത്തുന്നത്‌.

ഈ ടോപ്പുകള്‍ക്കൊപ്പം ഇന്നര്‍വിയറായി അതേനിറത്തിലുള്ള ട്യൂബ്‌ ടോപ്പുകളോ കാമിസോളോ ധരിക്കണം. എന്നാല്‍ ബ്ലാക്ക്‌ പ്രിന്റഡ്‌ ട്രാന്‍സ്‌പെരന്റ്‌ ടോപ്പിനുള്ളില്‍ വൈറ്റ്‌ ഇന്നര്‍ ധരിച്ചാല്‍ ബ്ലാക്കിലെ പ്രിന്റുകള്‍ എടുത്തുകാണിക്കും. പുറമേ ഫുള്‍ സ്‌ലീവ്‌ ടോപ്പുകളാണെങ്കില്‍ ഉള്ളില്‍ ധരിക്കുന്നത്‌ സ്‌ലീവ്‌ലെസ്‌ മതി. അതുപോലെതന്നെ നൂഡില്‍ സ്‌ട്രാപ്‌ ഉള്ള ടോപ്പ്‌ ആണ്‌ പുറമേധരിക്കുന്നതെങ്കില്‍ ഇന്നര്‍വിയറായി ഫുള്‍സ്‌ലീവ്‌ അല്ലെങ്കില്‍ ത്രീഫോര്‍ത്ത്‌ സ്‌ലീവ്‌ തിരഞ്ഞെടുക്കാം. ട്രാന്‍സ്‌പെരന്റ്‌ ഷര്‍ട്ടുകള്‍ ധരിക്കുന്നവര്‍ക്ക്‌ ഇന്നര്‍വിയറായി സിംഗ്‌ലെറ്റുകള്‍ തിരഞ്ഞെടുക്കാം.

ട്രാന്‍സ്‌പെരന്റ്‌ സാരിക്കും ചുരിദാറിനുമൊക്കെ നേരത്തെ വിപണിയില്‍ സ്ഥാനംപിടിച്ചിരുന്നു.
തരംഗമായി ട്രാന്‍സ്‌പെരന്റ്‌ ജീന്‍സ്‌ ടോപ്പ്‌തരംഗമായി ട്രാന്‍സ്‌പെരന്റ്‌ ജീന്‍സ്‌ ടോപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക