Image

ജയ്‌പൂരി ഇയര്‍ റിംഗ്‌സ്‌

Published on 07 January, 2013
ജയ്‌പൂരി ഇയര്‍ റിംഗ്‌സ്‌
ജയ്‌പൂരി ഇയര്‍ റിംഗ്‌സ്‌ ഇപ്പോള്‍ ഫാഷന്‍ തംരംഗങ്ങളിലെ മുഖ്യ ഇനം. തോളറ്റംവരെയെത്തുന്ന ഞാത്തോടു കൂടിയ ജയ്‌പൂരി ഇയര്‍ റിംഗ്‌സിന്‌ 75 മുതല്‍ 150 രൂപ വരെയാണ്‌ ഇവയുടെ വില. ഓക്‌സിഡൈസ്‌ഡ്‌ സില്‍വറില്‍ നിര്‍മിച്ചിരിക്കുന്ന ഗുജറാത്തി ഹാങിങ്‌ ജിമിക്കികളില്‍ മുത്തുകളും സ്വീക്വന്‍സും ഗ്ലാസുമൊക്കെ ഉപയോഗിച്ചാണ്‌ മനോഹരമാക്കിയിരിക്കുന്നത്‌. മള്‍ട്ടികളര്‍ ജിമിക്കികള്‍ക്കാണ്‌ ഇപ്പോള്‍ ഡിമാന്‍ഡ്‌. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ജിമിക്കികളും വിപണിയിലുണ്ട്‌.

വലിയ റിങ്ങിനുള്ളില്‍ സൂര്യകാന്തിയും നക്ഷത്രവും ഹൃദയാകൃതിയുമൊക്കെ സെറ്റ്‌ ചെയ്‌തു ചെറുമണികള്‍ തൂക്കിയ കമ്മലുകള്‍ ആരെയും ആകര്‍ഷിക്കും. സില്‍വര്‍ ബേസ്‌ഡ്‌ മെറ്റീരിയലില്‍ തീര്‍ത്ത ജയ്‌പൂരി ജിമിക്കികളില്‍ ബഹുവര്‍ണ കല്ലുകളും പിടിപ്പിച്ചിട്ടുണ്ട്‌. മറ്റൊരു പുതുമ തട്ടുതട്ടുകളായുള്ള ജിമിക്കികളാണ്‌. വലിയ ജിമിക്കിക്കുള്ളില്‍ മൂന്നു മുതല്‍ അഞ്ച്‌ ജിമിക്കികള്‍ വരെ അടുക്കിയിട്ടുണ്ടാകും. ചുരിദാറിന്റെ കൂടെയും സാരിയുടെ കൂടെയും ജയ്‌പൂരി റിംഗ്‌സ്‌ ധരിക്കുന്നത്‌ ടീനേജേഴ്‌സിന്റെ സൗന്ദര്യ സങ്കല്‍പങ്ങളുടെ പുത്തന്‍ശ്രേണി തുറക്കും.
ജയ്‌പൂരി ഇയര്‍ റിംഗ്‌സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക