Image

റെഡിമെയ്‌ഡ്‌ ബ്ലൗസ്‌

Published on 15 December, 2012
റെഡിമെയ്‌ഡ്‌ ബ്ലൗസ്‌
സ്‌ത്രീകളുടെ സാരിക്ക്‌ ഇണങ്ങുന്ന ബ്ലൗസ്‌ തയിപ്പിച്ച്‌ എടുക്കുക എന്നത്‌ ശ്രമകരമായ പരിപാടിയായിരുന്നു. എന്നാല്‍ അതിന്‌ പരിഹാരമായി ന്യൂഡല്‍ഹി മെയ്‌ഡ്‌ റെഡിമെയ്‌ഡ്‌ ബ്ലൗസ്‌ എത്തുന്നു. ഏത്‌ തരം ശരീരപ്രകൃതിയുള്ളവര്‍ക്കും ഏത്‌ പ്രായക്കാര്‍ക്കും ഏത്‌ അവസരത്തിലിട്ടാലും യോജിക്കുംവിധത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന വൈവിധ്യത്തിമാണ്‌ റെഡിമെയ്‌ഡ്‌ ബ്ലൗസുകളില്‍.

അഴിച്ചിടുകയോ കൂട്ടിയെടുക്കുകയോ ചെയ്യാവുന്ന വിധത്തില്‍ മൂന്ന്‌ സ്‌റ്റിച്ചുകളുണ്ടാകും ഓരോന്നിലും. 34 അളവിലുള്ള ബ്ലൗസ്‌ 36, 38 അളവുകള്‍ക്കും ചേരുന്ന വിധത്തില്‍ അഴിച്ചിടാം. 38 അളവിന്റേത്‌ 42 വരെ അഴിച്ചിടാവുന്ന വിധത്തിലാണ്‌. കട്ടിങ്ങിന്റെ പ്രത്യേകത കൊണ്ട്‌ തയ്‌ക്കുന്ന ബ്ലൗസ്‌ പോലെ തന്നെ കറക്‌ട്‌ ഫിറ്റിങ്‌ ആയിരിക്കും ഇവ.

വിത്ത്‌ ബ്ലൗസ്‌ ഇല്ലാത്ത സാരികള്‍ക്കാണ്‌ ഇത്തരം ബ്ലൗസുകള്‍ ഏറെ അനുഗ്രഹം. ഒരുതരത്തിലും മാച്ചിങ്‌ ബ്ലൗസ്‌പീസ്‌ കണ്ടുപിടിക്കാനാകാതെ നെട്ടോട്ടമോടുമ്പോഴാകും കോണ്‍ട്രാസ്‌റ്റ്‌ നിറത്തിലുള്ള , പ്രത്യക്ഷത്തില്‍ ചേരാത്തതെന്ന്‌ തോന്നിക്കുന്ന ബ്ലൗസുകള്‍, സാരിയുടെ ഇരട്ടസഹോദരിയെപ്പോലെ ചേരുംപടി ചേരുന്നതായി കാണുക. വില അല്‍പം കൂടുമെന്ന്‌ മാത്രം 750 മുതല്‍ 3500 റേഞ്ചിലാണ്‌ റെഡിമെയ്‌ഡ്‌ ബ്ലൗസിന്റെ വില.
റെഡിമെയ്‌ഡ്‌ ബ്ലൗസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക