ടീനേജേഴ്സിന്റെ കമ്മലുകളില്‍ വര്‍ണ്ണവൈവിധ്യം. കാമ്പസുകളിലെ ലേറ്റസ്റ്റ്
ട്രെന്‍ഡ് ഫ്ളവര്‍ ടൈപ്പ് കമ്മലുകളാണ്. കാതില്‍ കൊച്ചു പൂക്കള്‍
ഇട്ടിരിക്കുന്നതുപോലെ തോന്നും ഇവ കണ്ടാല്‍. ടീനേജേഴ്സ് തന്നെയാണ് ഇത്തരം
കമ്മലുകളെ ജനപ്രിയമാക്കുന്നതും. രണ്ടോ മൂന്നോ ലെയറിലുളള പൂക്കളുടെ മധ്യത്തില്‍
കൊച്ചുകല്ലുകള്‍ പിടിപ്പിച്ചിട്ടുണ്ടാകും. വെള്ളക്കല്ലുകള്ക്കാണ് ഡിമാന്‍ഡ്.
മള്‍ട്ടികളര്‍ സ്റ്റോണ്‍ വേണമെങ്കില്‍ അതും റെഡിയാണ്. സ്റ്റഡായി ഇടുന്ന ഇത്തരം
കമ്മലുകളില്‍ ഞാത്തുകള്‍ ഉള്ളവയും വിപണിയിലുണ്ട്. ഹാങിങ് ടൈപ്പായിട്ടുള്ള
ഭാഗത്ത് കല്ലുകളും മുത്തുകളുമാണ് പിടിപ്പിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്കിലാണ്
ഫ്ളവര്‍ ടൈപ്പ് കമ്മലുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. നീല, ചുവപ്പ്, വൈലറ്റ്,
കറുപ്പ്, പിങ്ക്, ഓറഞ്ച്, റോസ് നിറങ്ങളില്‍ ഇവ ലഭ്യമാണ്. ഡ്രസ് മാച്ചായി
ഉപയോഗിക്കാം. പത്തു രൂപയാണ് കമ്മലുകളുടെ വില.