ടീജേഴ്സിന്റെ പുതിയ ഫാഷന്‍ തരംഗമാണ് ജീന്‍സിനൊപ്പം ഇടുന്ന ലേഡീസ് മെറ്റാലിക്
ബെല്റ്റ്യ വൈവിധ്യമാര്‍ന്ന ആകൃതിയിലുള്ള ബെല്‍റ്റുകളാണ് പെണ്‍കുട്ടികളെ
മോഹിപ്പിക്കാന്‍ വിപണിയിലെത്തിയിരിക്കുന്നത്. ഫ്രോക്കിനും സ്കര്‍ട്ട് ടോപ്പിനും
ഷോര്‍ട്സിനും ജീന്സിനുമെല്ലാം ഒപ്പം മെറ്റാലിക് ബെല്‍റ്റുകള്‍ ധരിക്കാം.
ബ്ലാക്ക്, സില്‍വര്‍, ഗോള്‍ഡന്‍, ആന്റിക് നിറങ്ങളിലുള്ള ബെല്‍റ്റുകളാണ് ഇപ്പോള്‍
ഹിറ്റ്. വാച്ചിന്റെ ചെയിന്‍ പോലെയും മാല പോലെയും പാദസരം പോലെയുമൊക്കെ
തോന്നിക്കുന്ന ബെല്‍റ്റുകളുണ്ട്.
കല്ലുകളും മുത്തുകളും പതിച്ച മെറ്റാലിക്
ബെല്‍റ്റുകളാണ് മറ്റൊരു തരംഗം. നിറപ്പകിട്ടുള്ള മുത്തുകളും കല്ലുകളും ശരിക്കും
ഫെമിനിന്‍ ലുക്ക് സമ്മാനിക്കുകയും ചെയ്യും. നാണയങ്ങള്‍ തൂക്കിയിട്ടതു പോലെ
തോന്നിക്കുന്ന പാര്ട്ടിവിയര് ബെല്‍റ്റുകളുണ്ട്. ബ്ലാക്ക് ഡ്രസ്സിനൊപ്പം
ഗോള്‍ഡന്‍ അല്ലെങ്കില്‍ സില്‍വര്‍ ബെല്‍റ്റ് ധരിച്ചാല്‍ ഏതു വലിയ
ആള്‍ക്കൂട്ടത്തിലും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാം.