Image

മലയാളി ഫാഷന്‍ ഡിസൈനര്‍ ജൗസീന യൂറോപ്പില്‍ ശ്രദ്ധേയമാവുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 16 November, 2012
മലയാളി ഫാഷന്‍ ഡിസൈനര്‍ ജൗസീന യൂറോപ്പില്‍ ശ്രദ്ധേയമാവുന്നു
ബര്‍ലിന്‍: ഫാഷന്‍ ഡിസൈനിംഗ്‌ രംഗത്ത്‌ രചനാത്‌മകമായ കാല്‍വയ്‌പിലൂടെ മലയാളി ഫാഷന്‍ ഡിസൈനര്‍ ജൗസീന വൈപ്പിപാടത്ത്‌ യൂറോപ്പില്‍ ശ്രദ്ധേയമാവുന്നു. ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനിലെ പ്രശസ്‌തമായ കമ്യൂണിക്കേഷന്‍ മ്യൂസിയത്തില്‍ ഇന്ത്യന്‍ ഭാഷയുടെ പ്രാധാന്യത്തെക്കറിച്ചു നടത്തിയ വര്‍ക്‌ഷോപ്പില്‍ മലയാളി ഫാഷന്‍ ഡിസൈനര്‍ ജെസീന വൈപ്പിപാടത്ത്‌ ഭാഷയുടെ വിനിമയത്തില്‍ ഡിസൈനിനുള്ള ശ്രേഷ്‌ടത യൂറോപ്പിലെ തനതായ സ്വിസ്‌ എംബ്രോയിഡറി ഉപയോഗിച്ച്‌ കാണികള്‍ക്ക്‌ പരിചയപ്പെടുത്തി.

നവംബര്‍ 11 ന്‌ (ഞായര്‍) ഉച്ചകഴിഞ്ഞ്‌ രണ്‌ടു മുതല്‍ അഞ്ചു വരെ മ്യൂസിയത്തിന്റെ പ്രധാനഹാളിലായിരുന്ന പരിപാടി. ജര്‍മനിയിലെ പ്രശസ്‌തയായ ഫാഷന്‍ ഡിസൈനര്‍ ടെയാ ല്യൂക്കയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കാപ്പി ചാക്കിനെ റീസൈക്കിള്‍ ചെയ്‌ത്‌ വീണ്‌ടും ഉപയോഗപ്രദമായ രീതിയില്‍ മാറ്റിയെടുക്കുന്നതിന്റെ പ്രാധാന്യം വിവരിച്ചു. മലയാളം, ഹിന്ദി അക്ഷരങ്ങള്‍ മനോഹരമായ സ്വിസ്‌ എംബ്രോയിഡറിയിലൂടെ ചതുരാക്രൃതിയില്‍ ചാക്കുപ്രതലത്തില്‍ പ്രതല തുന്നലിലൂടെ മെനഞ്ഞ്‌ ഉണ്‌ടാക്കി, അത്‌ വീട്ടുപയോഗത്തിനുള്ള കര്‍ട്ടന്‍, മേശവിരി തുടങ്ങിയ സാമഗ്രികളാക്കി മാറ്റി ഉപയോഗിക്കാനുള്ള പ്രായോഗിക പരിശീലനവും നല്‍കി.

ജൗസീന വൈപ്പിപാടത്ത്‌ ന്യൂഡല്‍ഹിയിലെ നിഫ്‌റ്റില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദം നേടിയശേഷം ജര്‍മനിയില്‍ ഫാഷന്‍ ഡിസൈനറായി ജോലിചെയ്യുന്നു. ജൗസീനയുടെ ഭര്‍ത്താവ്‌ ശിഹാബ്‌ വൈപ്പിപാടത്ത്‌ യൂറോപ്പില്‍ അറിയപ്പെടുന്ന ചിത്രകാരനാണ്‌. മക്കള്‍ എഷാന്‍, എസ, ആമിന എന്നിവര്‍ക്കൊപ്പം ബര്‍ലിനില്‍ താമസിക്കുന്നു.
മലയാളി ഫാഷന്‍ ഡിസൈനര്‍ ജൗസീന യൂറോപ്പില്‍ ശ്രദ്ധേയമാവുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക