Image

വിഎസ് സര്‍ക്കാര്‍ വിട്ടയച്ച 20 തടവുകാര്‍ ജയിലിലേക്ക്

Published on 15 December, 2019
വിഎസ് സര്‍ക്കാര്‍ വിട്ടയച്ച 20 തടവുകാര്‍ ജയിലിലേക്ക്
തിരുവനന്തപുരം : ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാതെ വിഎസ് സര്‍ക്കാര്‍ 2011ല്‍ വിട്ടയച്ച 209 തടവുകാരില്‍ രാഷ്ട്രീയപ്രവര്‍ത്തകരടക്കം 20 പേരെ തിരികെ ജയിലിലേക്ക് അയയ്ക്കണമെന്നു ജയില്‍ മേധാവി ഋഷിരാജ് സിങ്ങിന്റെ റിപ്പോര്‍ട്ട്. വീണ്ടും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതായി, ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള പരിശോധനയില്‍ കണ്ടെത്തിയവരാണ് ഇവര്‍. സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കു കൈമാറും.

അദ്ദേഹം ശരിവച്ചാല്‍ സര്‍ക്കാര്‍ വിവരം ഹൈക്കോടതിയെ അറിയിക്കും. 209 തടവുകാരെ ഇളവു നല്‍കി വിട്ടയച്ച വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഉത്തരവു കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇളവു പുനഃപരിശോധിച്ചു പുതിയ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. തുടര്‍ന്ന്, ജയില്‍ വകുപ്പും പൊലീസും നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണു ജയില്‍ മേധാവി  നല്‍കിയത്.

മോചിതരില്‍ 90 % പേരും നല്ല നടപ്പിലെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് ആശ്വാസമാണ്. യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടവരും സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരും 2011ല്‍  വിട്ടയയ്ക്കപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക