Image

സര്‍ഗ്ഗവേദി പ്രതിമാസയോഗം ഡിസംബര്‍ 15 ന്

Published on 13 December, 2019
സര്‍ഗ്ഗവേദി പ്രതിമാസയോഗം ഡിസംബര്‍ 15 ന്
ന്യുയോര്‍ക്ക് : സര്‍ഗ്ഗവേദിയുടെ പ്രതിമാസയോഗം 2019 ഡിസംബര്‍ 15 ഞായര്‍ വൈകുന്നേരം 6 മണിക്ക് എല്‍മോണ്ടിലുള്ള കേരളാ സെന്ററില്‍ കൂടുന്നതാണ്.

പ്രസ്തുത യോഗത്തില്‍ ''(A)മെന്റിങ് ഇന്ത്യ ? അഥവാ ഇന്ത്യ പുനഃസൃഷ്ടിക്കപ്പെടുന്നുവോ ?'' എന്ന വിഷയം സിറ്റിസണ്‍ഷിപ് അമെന്‍ഡ്‌മെന്റ് ബില്‍, കാശ്മീര്‍ ആര്‍ട്ടിക്കിള്‍ 370, മുത്തലാക്ക് ബില്‍ , വിവരാവകാശ ബില്‍ അമെന്‍ഡ്‌മെന്റ് തുടങ്ങി അടുത്തകാലത്ത് ഇന്ത്യയില്‍ നിലവില്‍ വന്ന നിയമങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ഗ്ഗവേദിയുടെ ആത്മബന്ധുവും സാമൂഹ്യ നിരീക്ഷകനും എഴുത്തുകാരനുമായ മാമ്മന്‍ സി. മാത്യു അവതരിപ്പിക്കുന്നു. ജനാധിപത്യത്തിലെ മതേതരമാനവികതയുടെ അടിസ്ഥാന തത്വങ്ങള്‍ മറികടന്ന് ഇന്ത്യയുടെ നിയമനിര്‍മാണശാലകളും നീതിന്യായകേന്ദ്രങ്ങളും ഒരു വിഭാഗത്തിന്റെ പ്രത്യേക താല്പര്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന വര്‍ത്തമാനകാല സാമൂഹിക സാഹചര്യത്തില്‍ ഈ പുതിയ മാറ്റങ്ങള്‍ ഒരു തുറന്ന ചര്‍ച്ചക്ക് വിധേയമാക്കേണ്ടത് അനിവാര്യമാണ്.

എല്ലാ സഹൃദയരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്ത് യോഗം വിജയിപ്പിക്കണമെന്ന് സ്‌നേഹപൂര്‍വ്വം താല്പര്യപ്പെടുന്നു.

ഏല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് സര്‍ഗ്ഗവേദിക്ക് വേണ്ടി ,
പി. ടി. പൗലോസ് (516 366 9957 );
ഡോഃ നന്ദകുമാര്‍ ചാണയില്‍ (516 354 0013 )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക