Image

പ്രതിഭകളുടെസംഗമമാകും സില്‍വര്‍ജൂബിലി : മഹേഷ്‌ പഞ്ചു

Published on 13 December, 2019
പ്രതിഭകളുടെസംഗമമാകും സില്‍വര്‍ജൂബിലി : മഹേഷ്‌ പഞ്ചു

രാജ്യാന്തരചലച്ചിത്രമേളയുടെ 25 വര്‍ഷത്തെ ചരിത്രത്തിന്റെ ഭാഗമായ പ്രതിഭകളെഒരൊറ്റവേദിയില്‍അണിനിരത്തിയുള്ളസില്‍വര്‍ജൂബിലിആഘോഷത്തിന്‌ ചലച്ചിത്ര അക്കാദമിതയ്യാറെടുക്കുകയാണെന്ന്‌സെക്രട്ടറിമഹേഷ്‌ പഞ്ചു. 

മേളകളില്‍സുവര്‍ണചകോരം നേടിയചലച്ചിത്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള പ്രത്യേകവിഭാഗവും പുരസ്‌കാരജേതാക്കളായ പ്രതിഭകളുടെസംഗമവുംഉള്‍പ്പെടുത്താനാണ്‌ഉദ്ദേശിക്കുന്നത്‌. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി പരിപാടികളാണ്‌അക്കാദമിലക്ഷ്യമിടുന്നത്‌. 

വരുന്ന ജനുവരിയില്‍ ജനറല്‍കൗണ്‍സില്‍ചേര്‍ന്ന്‌ആഘോഷ പരിപാടികള്‍തീരുമാനിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.
സില്‍വര്‍ജൂബിലിവര്‍ഷത്തില്‍തന്നെ കിന്‍ഫ്രയില്‍തിയേറ്റര്‍ കോംപ്ലക്‌സിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷ. ഇതിനായിഅഞ്ചര ഏക്കര്‍ സ്ഥലംലഭ്യമായിട്ടുണ്ട്‌.ഇവിടെഅന്താരാഷ്ട്ര നിലവാരമുള്ളതിയേറ്റര്‍ കോംപ്ലെക്‌സ്‌സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ്‌ഉദ്ദേശിക്കുന്നതെന്നുംഅദ്ദേഹംഅറിയിച്ചു.

24-ാമത്‌ രാജ്യാന്തരചലച്ചിത്രമേളസംഘാടനത്തിലുംചിത്രങ്ങളുടെതെരഞ്ഞെടുപ്പിലുംമികവ്‌ പുലര്‍ത്തിയിട്ടുണ്ട്‌. പ്രേക്ഷകര്‍ക്കാണ്‌ ഈ മേളയിലും പ്രമുഖസ്ഥാനം നല്‍കിയത്‌. പ്രേക്ഷകര്‍ ആവശ്യപ്പെട്ട ചിത്രങ്ങള്‍ക്ക്‌ ഇത്തവണയും അക്കാദമി പുനഃപ്രദര്‍ശനം ഒരുക്കി. കാര്യമായ പരാതികളൊന്നും കൂടാതെമേള സംഘടിപ്പിക്കാനായതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്നുംഅദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക