വിവാഹ വാര്‍ഷിക ദിനത്തില്‍ പഴയ പ്രണയ ഓര്‍മകള്‍ പങ്കുവച്ച് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. പതിനേഴാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ഇരുവരുമൊന്നിച്ചുള്ള ആദ്യത്തെ ചിത്രവും താരം പങ്കുവച്ചു. സോഷ്യല്‍മീഡിയയില്‍ പൂര്‍ണിമ കുറിച്ച വരികളും ഏറെ ശ്രദ്ധേയമാകുകയാണ്.
അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്ത അതേ ദിവസം തന്നെ എടുത്ത ചിത്രമാണിത്. അന്ന് എനിക്ക് 21 വയസും അദ്ദേഹത്തിന് 20 വയസും. ഞാനൊരു നടിയും അദ്ദേഹം വിദ്യാര്‍ഥിയും. ഇന്നും ഈ ദിവസം വ്യക്തമായി ഞാന്‍ ഓര്‍ക്കുന്നു. ഓഹ് ഞങ്ങള്‍ അത്രത്തോളം ഗാഢമായ പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടുകയും തൊണ്ട വരളുകയും ചെയ്തത്. ..ഇന്നലെ കഴിഞ്ഞതുപോലെയാണ് ഓര്‍ക്കുന്നത്.
ഈ ചിത്രം പകര്‍ത്തിയത് ആരാണെന്ന് ഊഹിക്കാമോ. മല്ലിക സുകുമാരന്‍. അന്ന് ഞങ്ങളുടെ തലയില്‍ എന്താണ് പുകയുന്നതെന്ന് അമ്മയ്ക്ക് ഈ ചിത്രം എടുക്കുമ്ബോള്‍ അറിയാമോ എന്ന് ഓര്‍ക്കുമ്ബോള്‍ അത്ഭുതമാണ്. ഇപ്പോള്‍ അമ്മയെ നന്നായി മനസിലാക്കിയപ്പോള്‍ എനിക്ക് ഉറപ്പുണ്ട് അന്ന് അമ്മയ്ക്ക് അക്കാര്യം അറിയാമായിരുന്നിരിക്കും.
മൂന്ന് വര്‍ഷത്തെ പ്രണയം, 17 വര്‍ഷത്തെ വിവാഹജീവിതം. ഹാപ്പി ആനിവേഴ്സറി ഇന്ദ്രാ... പൂര്‍ണിമ കുറിച്ചു.