Image

ഷാരൂഖ് ഖാനെ വച്ച്‌ സിനിമ ചെയ്യാന്‍ ആഷിഖ് അബു; തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്ക്കരന്‍

Published on 12 December, 2019
ഷാരൂഖ് ഖാനെ വച്ച്‌ സിനിമ ചെയ്യാന്‍ ആഷിഖ് അബു; തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്ക്കരന്‍

മുംബയ്: ബോളിവുഡിലെ 'ഷേര്‍ഷാ' ഷാരൂഖ് ഖാനുമായി ചിത്രം ചെയ്യാന്‍ ഒരുങ്ങി സംവിധായകന്‍ ആഷിഖ് അബുവും തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനും. ചിത്രത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്കായി ഇരുവരും ഷാരൂഖ് ഖാന്റെ മുംബയിലെ വസതിയായ 'മന്നത്തി'ല്‍ എത്തിയിരുന്നു. അത് മാത്രവുമല്ല ഷാരൂഖിനൊപ്പം താനും ശ്യാം പുഷ്ക്കരനും നില്‍ക്കുന്ന ഒരു സെല്‍ഫിയും ആഷിഖ് അബു ഫേസ്ബുക്ക് വഴി പങ്കുവച്ചിരുന്നു.


 'താങ്ക്യൂ എസ്.ആര്‍.കെ. വീ ലവ് യൂ' എന്നാണ് ആഷിഖ് അബു ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. അധികം താമസിയാതെ തന്നെ ഈ ചിത്രം വൈറലായിരുന്നു. ഏതായാലും മൂവരും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം മലയാളത്തില്‍ ചെയ്ത ഏതെങ്കിലും ചിത്രങ്ങളുടെ റീമേക്ക് ആകില്ല എന്നാണ് പുറത്തുവരുന്ന വിവരം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക