Image

പൗരത്വഭേദഗതി ബില്‍: അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിക്ഷേധം അറിയിച്ചു

Published on 11 December, 2019
പൗരത്വഭേദഗതി ബില്‍: അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിക്ഷേധം അറിയിച്ചു
ന്യൂയോര്‍ക്ക്: മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വഭേദഗതി ബില്‍ രാജ്യത്തെ ജനങ്ങളുടെ ഭരണഘടനാ അവകാശംലംഘിക്കുന്നതും രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതും വിവേചനംഅടിച്ചേ ല്‍പ്പിക്കുന്നതുമാണെന്നു അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ കേന്ദ്രകമ്മറ്റി ഇറക്കിയ പ്രതിക്ഷേധ പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്തെ മുസ്ലിം ജനവിഭാഗത്തിന് മാത്രംഭരണഘടനാ അവകാശം നിഷേധിച്ച് പൗരത്വം റദ്ദ്‌ചെയ്യാനുള്ള നീക്കം നടത്തുന്നതിലൂടെ വംശീയവിരോധം ആണ് സര്‍ക്കാറിന്റെ മുഖമുദ്ര എന്ന് വ്യക്തമാവുകയാണ്. മുസ്ലിംകളുടെ മാത്രം പൗരത്വാവകാശത്തെ തടയാനുള്ള ഈ നീക്കം രാജ്യത്തിന്റെ മതേതരസ്വഭാവത്തിനു വൈപരീത്യം കല്പിച്ചതായി നാഷണല്‍ പ്രസിഡണ്ട് എബി മക്കപ്പുഴ തന്റെപ്രതിക്ഷേധ പ്രസ്താവനയിലൂടെ അറിയിച്ചു.     

ലോകത്തിലെ എല്ലാഇന്ത്യന്‍ പ്രവാസികളും, സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളും കൈകോര്‍ത്ത് പൗരത്വഭേദഗതി എന്ന വിഭാഗീയത പരത്തുന്ന ബില്ലിനെതിരെ പ്രതിക്ഷേധം അറിയിക്കണ മെന്നും അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഇറക്കിയപ്രസ്താവനയില്‍ ആവശ്യപ്പെട്ടു

(സെക്രട്ടറി: ജോണ്‍ മാത്യു ചെറുകര, ന്യൂയോര്‍ക്ക്)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക