സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശന്‍ അഭിനയ മേഖലയില്‍ സജീവമാകുകയാണ്. തെലുങ്കില്‍ സജീവമായ താരം മലയാള സിനിമയിലും ഉടന്‍ തന്നെ സജീവമാകാനുള്ള ഒരുക്കത്തിലാണ്. പിതാവ് പ്രിയദര്‍ശന്റെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ സുപ്രധാന വേഷത്തില്‍ കല്യാണി എത്തുന്നുണ്ട്. മോഹന്‍ലാലിന്റെ മകന്‍ പ്രണവാണ് കല്യാണിയുടെ ജോഡിയായി എത്തുന്നത്.