Image

നിര്‍മ്മാതാക്കള്‍ക്കെതിരായ 'മനോരോഗി' പരാമര്‍ശം; വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു: ഒടുവില്‍ മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം

Published on 11 December, 2019
നിര്‍മ്മാതാക്കള്‍ക്കെതിരായ 'മനോരോഗി' പരാമര്‍ശം; വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു: ഒടുവില്‍ മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം

കൊച്ചി: മലയാള സിനിമയില്‍ നിന്ന് വിലക്കിയ നടപടിയ്ക്കു പിന്നാലെ നിര്‍മ്മാതാക്കള്‍ക്കെതിരെ അതിരൂക്ഷ പ്രസ്താവന നടത്തിയതില്‍ മാപ്പ് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. നിര്‍മ്മാതാക്കള്‍ മനോരോഗികളാണെന്ന പ്രസ്താവനയിലാണ് ക്ഷമാപണം നടത്തിയിരിക്കുന്നത്. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് പറഞ്ഞ ഷെയ്ന്‍ തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ മാപ്പു പറയുന്നുവെന്നും പ്രതികരിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെയ്നിന്റെ ക്ഷമാപണം

ദൃശ്യ മാധ്യമ സുഹൃത്തുക്കള്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുഒപടി മാത്രമാണ് നല്‍കിയത്. എന്നെക്കുറിച്ച് ഇതിനു മുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് തന്റെ വിശ്വാസം. അന്ന് താനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് താന്‍ ഷെയ്ന്‍ കുറിക്കുന്നു. താരസംഘടനയായ അമ്മ എന്നും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചാണ് ഷെയ്ന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചയാളുമായി ചര്‍ച്ച നടത്താനാവില്ലെന്ന് നിര്‍മ്മാതാക്കള്‍ നിലപാട് കടുപ്പിച്ചതിനു പിന്നാലെയാണ് മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം രംഗത്തെത്തിയത്. 

ഷെയ്ന്‍ നിഗത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം: 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയില്‍ ഞാന്‍ നടത്തിയ പ്രസ്താവന വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടു. നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാര്‍ത്തകളില്‍ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കള്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയത്. ഞാന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു... എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാന്‍. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാന്‍ആരാധിക്കുന്ന എന്റെ ദൈവവും ഞാന്‍ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക