Image

സന്യാസിനിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

Published on 10 December, 2019
സന്യാസിനിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
ഹൂബ്ലി: കര്‍ണാടകയിലെ ഹൂബ്ലി റെയില്‍വേ ട്രാക്കില്‍ കത്തോലിക്ക സന്യാസിനിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഡിസംബര്‍ നാലിന് പുലര്‍ച്ചെ മൂന്നരയോടെയാണ് സേക്രഡ് ഹാര്‍ട്‌സ് ഓഫ് ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റിലെ സിസ്റ്റര്‍ മേരി സെന്‍ഡ്ര വിയന്നിയുടെ മൃതദേഹം ട്രാക്കില്‍ നിന്നും ലഭിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദനഭാവി ഫാത്തിമ കോണ്‍വെന്റ്, കാലബുരാകി ബഥനി കോണ്‍വെന്റ്, ബെലഗാവി കോണ്‍വെന്റ് ക്യാമ്പ് എന്നിവടങ്ങളില്‍ ശുശ്രുഷ ചെയ്ത സി. മേരി സെന്‍ഡ്ര ബെല്‍ഗാവി സെന്‍റ് ജോസഫ്‌സ് കോളേജില്‍ ടീച്ചര്‍ ട്രെയിനിങ് നടത്തുമ്പോഴാണ് ദുരൂഹ മരണം.

ഘടക് വംശത്തിലെ ഗുരുശാന്തപ്പ  കോസ്മരിയ ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമത്തെ പുത്രിയായിരിന്നു സിസ്റ്റര്‍ മേരി സെന്‍ഡ്ര. 2012 മെയ് 22ന് സിസ്‌റ്റേഴ്‌സ് ഓഫ് ലിറ്റില്‍ ഫ്‌ലവര്‍ ഓഫ് ബഥനി സന്യാസ സഭയില്‍ ചേര്‍ന്ന അവര്‍, മൈസൂര്‍ ബഥനി നോവിഷ്യറ്റില്‍ നിന്നും പ്രഥമ പരിശീലനം പൂര്‍ത്തിയാക്കി. തുടര്‍ന്നു സന്യാസ സഭയുടെ പടിഞ്ഞാറന്‍ മേഖലയില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക