Image

പൗരത്വ ബില്‍ പാസായാല്‍ അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്ന് യു.എസ്. കമ്മീഷന്‍

Published on 10 December, 2019
പൗരത്വ ബില്‍ പാസായാല്‍ അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്ന് യു.എസ്. കമ്മീഷന്‍
പൗരത്വഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതിനു നടപടി സ്വീകരിക്കുമെന്ന് യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റെലിജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) അറിയിച്ചു. പൗരത്വ ബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഫെഡറല്‍ കമ്മീഷന്റെ പ്രതികരണം.

മുസ്ലിംവിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാരോപിച്ച് ബില്‍ അവതരണത്തെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു. ബില്‍ അടുത്ത ദിവസം തന്നെ രാജ്യസഭയിലും അവതരിപ്പിക്കും.

മതം അടിസ്ഥാനമാക്കിയുള്ള ബില്‍ ലോക്സഭയില്‍ പാസാക്കിയതില്‍ആശങ്കയുണ്ടെന്ന്കമ്മീഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. മുസ്ലിംങ്ങളെഒഴിവാക്കി മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വത്തിന്നിയമ സാധുത നല്‍കുകയാനെന്നുകമ്മീഷന്‍ ആരോപിച്ചു.

ഇത് ഇന്ത്യയുടെ മതേതര ബഹുസ്വര ചരിത്രത്തിനും നിയമത്തിന് മുന്നില്‍ സമത്വം ഉറപ്പ് നല്‍കുന്ന ഭരണഘടനയ്ക്കും എതിരാണ്.

അസം മാതൃകയില്‍ രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്ട്രേഷന്‍ നടപ്പാക്കുമെന്ന അമിത് ഷാ പറഞ്ഞിരുന്നു. ഇതിലൂടെ ദശലക്ഷണക്കിന് മുസ്ലിംങ്ങളുടെ പൗരത്വം ഇല്ലാതാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു മത പരീക്ഷണം നടത്തുമോയെന്ന ഭയം തങ്ങള്‍ക്കുണ്ടെന്നും യു.എസ്.സി.ഐ.ആര്‍.എഫ് പ്രസ്താവനയില്‍ അറിയിച്ചു.

കമീഷന്റെ നിലപാടിനെതിരെ കേന്ദ്ര സര്‍ക്കാര്‍. പൗരത്വം പരിശോധിക്കാന്‍ ഏതൊരു രാജ്യത്തിനും അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക