Image

കൂനന്‍ കുരിശ് സത്യ സ്മാരക ശില്‍പത്തിന്റെ അനാച്ഛാദനം കല്ലിശ്ശേരിയില്‍

Published on 10 December, 2019
കൂനന്‍ കുരിശ് സത്യ സ്മാരക ശില്‍പത്തിന്റെ അനാച്ഛാദനം  കല്ലിശ്ശേരിയില്‍
തിരുവല്ല    മലങ്കര സഭാ ചരിത്രത്തില്‍ നാഴികകല്ലായി തീര്‍ന്ന ചരിത്രസംഭവമാണ് 1653 ജനുവരി 3 ന് നടന്ന കൂനന്‍ കുരിശ് സത്യം. റോമന്‍ ആധിപത്യത്തിനെതിരെ നടന്ന ഈ ചരിത്ര സംഭവത്തിന് നേതൃത്വം നല്‍കിയത് കല്ലിശ്ശേരി സെന്റ് മേരീസ് ക്‌നാനായ വലിയപള്ളി ഇടവകാംഗവും വികാരിയുമായിരുന്ന ആഞ്ഞിലിമ്മൂട്ടില്‍ ഇട്ടിതൊമ്മന്‍ കത്തനാരാണ്.

ആ പുണ്യപിതാവ് അന്ത്യവിശ്രമം കൊള്ളുന്ന കല്ലിശ്ശേരി വലിയപള്ളി അങ്കണത്തില്‍ നിര്‍മ്മിച്ചിട്ടുള്ള കൂനന്‍ കുരിശ് സത്യ സ്മാരക ശില്‍പത്തിന്റെ അനാച്ഛാദനം 2019 ഡിസംബര്‍ 25-നു 4 മണിക്ക് നടത്തുന്നു.
 
അതോടനുബന്ധിച്ച് നടത്തപ്പെടുന്ന പൊതുസമ്മേളനം സമുദായ മെത്രാപ്പോലീത്താ ആര്‍ച്ച്ബിഷപ്പ് കുറിയാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ മോസ്റ്റ് റൈറ്റ് ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്താ ഉത്ഘാടനം ചെയ്യും.
 സാമൂഹികസാമുദായികരാഷ്ട്രീയ രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കുന്നു.

റിപ്പോര്‍ട്ട്:  ബിജു വെണ്ണിക്കുളം

കൂനന്‍ കുരിശ് സത്യ സ്മാരക ശില്‍പത്തിന്റെ അനാച്ഛാദനം  കല്ലിശ്ശേരിയില്‍കൂനന്‍ കുരിശ് സത്യ സ്മാരക ശില്‍പത്തിന്റെ അനാച്ഛാദനം  കല്ലിശ്ശേരിയില്‍
Join WhatsApp News
ORTHODOX VISWASI 2019-12-10 16:00:22
കൂനൻ കുരിശ് സത്യം അടിമകളുടെ ചരിത്രമല്ല.അടിമ
നുകം വലിച്ചെറിഞ്ഞ മലങ്കര നസ്രാണികളുടെ
ചരിത്രമാണ്.ഇപ്പോഴും വിദേശ ആധിപത്യത്തിന് കീഴിൽ
കഴിയുന്നവർക്ക് കൂനൻ സത്യത്തെ പറ്റി പറയാൻ
അർഹതയും ഇല്ല.കൂനൻ കുരിശ് സത്യം നടന്നത്
മട്ടാഞ്ചേരിയിൽ ആണ്.അവിടെ കൂനൻ കുരിശ്
സത്യത്തിന്റെ സ്മാരകമായ പള്ളിയും ഉണ്ട്.   
കോട്ടയം കുന്നംകുളം വരെ 2019-12-10 18:52:11
അത്തരം കത്തനാര്മാര് ആണ് ഇന്ത്യയിൽ ക്രിസ്തുമതത്തിന്റെ കഥ കഴിച്ചത്. അവർ ഉന്നത ജാതിക്കാരായി നിന്നു . മറ്റുള്ളവരെ  ക്രിസ്തുമതത്തിലേക്ക് അടുപ്പിച്ചില്ല. അങ്ങനെ  ആയിരത്തഞ്ഞൂറുന് വര്ഷം കൊണ്ട് ക്രിസ്തു മതം കോട്ടയം കുന്നംകുളം വരെ വളർന്നു.
പോർട്ടുഗീസുകാരും മറ്റും വന്നത് കൊണ്ട് കുറച്ച് പേര് കുട്ടി ചേർന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക