Image

30 വര്‍ഷത്തെ ഇടവേളക്ക് ശേഷം രജനികാന്തും പ്രകാശ് രാജും ഒന്നിക്കുന്നു

Published on 10 December, 2019
30 വര്‍ഷത്തെ ഇടവേളക്ക് ശേഷം രജനികാന്തും പ്രകാശ് രാജും ഒന്നിക്കുന്നു

ദര്‍ബാറിന് ശേഷം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന രജനി ചിത്രത്തില്‍ പ്രകാശ്‌രാജും മീനയും ഉണ്ടാകുമെന്ന് വാര്‍ത്ത. സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച നടന്നിരുന്നു. 


നീണ്ട മുപ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം രജനികാന്തും പ്രകാശ്‌രാജും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. 1999ല്‍ പുറത്തിറങ്ങിയ കെ എസ് രവികുമാറിന്റെ പടയപ്പയിലാണ് അവസാനമായി ഇരുവരും ഒന്നിച്ചഭിനയിച്ചത്.


അജിത്- നയന്‍‌താര താരജോഡികള്‍ ഒന്നിച്ചഭിനയിച്ച്‌ വന്‍ വിജയം കൈവരിച്ച വിശ്വാസത്തിന് ശേഷം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തലൈവര്‍ 168. കീര്‍ത്തി സുരേഷ് നായികാവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മീനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ചിത്രത്തില്‍ പ്രകാശ്‌രാജ് ഉണ്ടെന്ന വിവരം സണ്‍ പിക്ച്ചേഴ്സ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക