Image

മഅ്ദിനിയുടെ ആരോഗ്യനില വഷളായി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് മകന്‍

Published on 10 December, 2019
 മഅ്ദിനിയുടെ ആരോഗ്യനില വഷളായി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് മകന്‍

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അബ്ദുള്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുള്‍ നാസര്‍ മഅ്ദിനിയുടെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹത്തിന്റെ മകനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മഅ്ദനിയുടെ ആരോഗ്യനില വഷളായത്. ഛര്‍ദിയും തലചുറ്റലും കടുത്ത രക്തസമ്മര്‍ദവും മൂലമാണ് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മകന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെയാണ് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


മഅ്ദനി ഉസ്താദിന്റെ മകനാണ് എന്ന് വ്യക്തമാക്കിയാണ് ഫേസ്ബുക്കില്‍ മഅ്ദനിയുടെ മകന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ' വാപ്പിച്ചിക്ക് ഇന്നലെ രാവിലെ മുതല്‍ അതിശക്തമായ ഛര്‍ദ്ദിയും തലചുറ്റലും ഒപ്പം ആ.ജ യും വളരെ കൂടുതല്‍ ആണ്. ആരോഗ്യവസ്ഥ വളരെ ബുദ്ധിമുട്ടിലായതിനെ തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


എല്ലാവരുടെയും പ്രത്യേക പ്രാര്‍ത്ഥന ഉണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. ബെംഗളൂരു സ്ഫോടന കേസിലാണ് മഅ്ദനി വിചാരണ നേരിടുന്നത്. 1998-ലെ കോയമ്ബത്തൂര്‍ സ്ഫോടനക്കേസില്‍ പങ്കുണ്ടെന്നാരാപിച്ച്‌ ഏപ്രില്‍ നാലിന് കോയമ്ബത്തൂര്‍ പോലീസിന് കൈമാറിയ മഅദനിയെ കോയമ്ബത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചശേഷം ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ബംഗളുരു സ്ഫോടനത്തിന്റെ പേരില്‍ കര്‍ണാടക പോലീസ് 2010 ആഗസ്റ്റ്‌ 17 നാണ് അറസ്റ്റ് ചെയ്യുന്നത്. പ്രതികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കേസ് എടുത്തിട്ടുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക