Image

ഓ .സി.ഐ: കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം: മാധവന്‍ ബി നായര്‍

Published on 09 December, 2019
ഓ .സി.ഐ: കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം: മാധവന്‍ ബി നായര്‍
ന്യൂ ജേഴ്‌സി: ഓസിഐ കാര്‍ഡുള്ള ചിലര്‍ക്ക്, വിവിധ എയര്‍പോര്‍ട്ടുകളില്‍ യാത്രക്ക് പ്രശ്‌നം സ്രുഷ്ടിച്ച എയര്‍ലൈനുകള്‍ അവ പുനഃപരിശോധിക്കണമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അവ ബഹിഷ്‌കരിക്കേണ്ട സാഹചര്യം വരും.

ഈ തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ലൈന്‍ കമ്പനികളോട് ആവശ്യപ്പെടണം. ഇതിനായി വിദേശകാര്യ മന്ത്രിക്കും, സഹമന്ത്രി മുരളീധരനും ഫൊക്കാനാ ഔദ്യോഗികമായി കത്തയക്കും.

കഴിഞ്ഞ കുറേ കാലങ്ങളായി ഇത്തരം വിഷയങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഇടക്കിടെ ഉണ്ടാകുന്നു. ഓ.സി.ഐ. കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യാത്ര ചെയ്യുന്നവരും മനസിലാക്കിയിരിക്കണം.

പഴയ ഒസിഐ കാര്‍ഡും 'യു' വിസയുമുള്ളവരെ 2020 മാര്‍ച്ച് 31 വരെ വിമാനത്താവളങ്ങളില്‍ നിന്ന് മടക്കി അയക്കാതിരിക്കാന്‍ സര്‍ക്കാരും വിവിധ ഇന്ത്യന്‍ കോണ്‍സുലേറ്റുകളും ശ്രദ്ധിക്കണം. ഈ വിഷയങ്ങള്‍ അവധാനതയോടെ പഠിച്ച് അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കണം.

ഒ.സി.ഐ കാര്‍ഡ് പുതുക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അംഗീകൃത ഏജന്‍സിയായ സി.കെ.ജിഎസിനെയാണ് സമീപിക്കേണ്ടത്. ഏജന്‍സിയെ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെബ്സൈറ്റില്‍ https://www.indiainnewyork.gov.in/ ലഭിക്കും.

ഈ വിഷയത്തിലുള്ള സാങ്കേതിക തടസ്സങ്ങള്‍ ഉടന്‍ മാറണം. അതിനായി അമേരിക്കന്‍ മലയാളികള്‍ ഒരേ മനസ്സോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Join WhatsApp News
ഹി ഹി ഹീഈഈ 2019-12-09 14:00:40
ഇപ്പ ശരിയാക്കി തരാം 

സ്വന്തം 
പപ്പു 
Abraham 2019-12-09 18:56:20
What is the need for renewal of OCI, when there is proof of identity with a current valid passport?
Even if the govt. insist on renewal, it should be a simple process of providing the old OCI and an updated photo, like renewal of a passport.
Joy koruthu 2019-12-09 21:33:20
"വയസറിയിക്കുമ്പോൾ" ഒക്കെ OCI മാറ്റിയെടുക്കണം എന്ന് എവിടെയാണ് കൃത്യമായി പറഞ്ഞിരിക്കുന്നത് ? അമേരിക്കയിലുള്ള OCI യ്ക്ക് മാത്രം എന്താണ് ഇപ്പോൾ പ്രശനം ? അതിന്റെ മൂലകാരണം ആദ്യം കണ്ടുപിടിക്കണം...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക