Image

ഹൈദരാബാദിനേക്കാളും വലിയ ഇരുട്ടടി സാമ്പത്തിക മേഖലയിൽ വരാനിരിക്കുന്നൂ (വെള്ളാശേരി ജോസഫ്)

Published on 07 December, 2019
ഹൈദരാബാദിനേക്കാളും വലിയ ഇരുട്ടടി സാമ്പത്തിക മേഖലയിൽ  വരാനിരിക്കുന്നൂ (വെള്ളാശേരി ജോസഫ്)
ഹൈദരാബാദ് കൊലപാതകങ്ങള്‍ക്കും ഉപരി രാജ്യത്തെ ബാധിക്കുന്ന ഒന്നാണ് നഷ്ടത്തിലോടുന്ന വൊഡാഫോണ്‍ഐഡിയ പൂട്ടാന്‍ സാധ്യതയുണ്ട് എന്നുള്ള ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയുടെ ഇന്നലത്തെ പ്രസ്താവന. വൊഡാഫോണ്‍ഐഡിയ പൂട്ടിയാല്‍ രാജ്യത്തുള്ള 30 കോടിയോളം വരുന്ന 'സബ്‌സ്‌െ്രെകബേഴ്‌സ്' എന്തുചെയ്യും എന്നുള്ള ചോദ്യത്തിന് ബിര്‍ള ഉത്തരം പറയേണ്ടേ? അതിലും ഉപരിയാണ് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍. കമ്പനികളെ ആശ്രയിക്കുന്ന ആയിരക്കണക്കിന്, പതിനായിരക്കണക്കിന് ജീവനക്കാര്‍ എവിടെ പോകും? അവരുടെ കഞ്ഞികുടി എങ്ങനെ നടക്കും? കഞ്ഞികുടി മുട്ടുമ്പോള്‍ അവര്‍ക്ക് വേറെ വെല്ലോ തൊഴിലും ലഭിക്കാന്‍ സാധ്യതയുണ്ടോ? ഇത്തരത്തില്‍ ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളാണ് ഇനി ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്ന് ഉയരാന്‍ പോകുന്നത്.

കുമാരമംഗലം ബിര്‍ളക്ക് പ്രശ്‌നങ്ങളുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 24ന് സുപ്രീം കോടതി 53, 038 കോടി രൂപ ലൈസന്‍സ് ഫീസ് എന്ന വകുപ്പിലും സ്‌പെക്ട്രം ഉപയോഗിച്ച ഫീസ് എന്ന വകുപ്പിലും 3 മാസത്തിനകം കെട്ടിവെക്കാന്‍ ഉത്തരവിട്ടു. എയര്‍ടെല്‍ കമ്പനിക്കും പ്രശ്‌നങ്ങളുണ്ട്. വൊഡാഫോണ്‍ കമ്പനിക്ക് ഏതാണ്ട് അമ്പതിനായിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ട് ഇപ്പോള്‍. എയര്‍ടെല്‍ കമ്പനിക്കാവട്ടെ, നഷ്ടം ഇരുപത്തി മൂവായിരം കോടിയോളമായി. ഇരു കമ്പനികളിലേയും ബാങ്കുകളില്‍ നിന്ന് എടുത്തിരിക്കുന്ന മൊത്തം കടമാണെങ്കില്‍ റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. പത്ര വാര്‍ത്തകളെ വിശ്വസിക്കാമെങ്കില്‍, വൊഡാഫോണ്‍ഐഡിയക്ക് ഒരു ലക്ഷത്തി 17 കോടിയോളം കടമുണ്ട്.  എയര്‍ടെല്‍ കമ്പനിക്കാണെങ്കില്‍ ഒരു ലക്ഷത്തി 18 കോടിയോളവും കടമുണ്ട്.

ഇത്തരം ഭീമമായ കടങ്ങളൊക്ക വെച്ച് എങ്ങനെ ഒരു കമ്പനി ലാഭത്തിലോടിക്കും?  കമ്പനി ലാഭത്തില്‍ ഓടിയാല്‍ മാത്രമല്ലേ ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കൂ? പലയിടത്തും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നൂ എന്ന ആക്ഷേപങ്ങള്‍ ഇപ്പോള്‍ തന്നെ ഉണ്ട്. കേന്ദ്ര സര്‍ക്കാര്‍ വൊഡാഫോണ്‍ഐഡിയക്ക് 42,000 കോടി അടക്കാന്‍ 2 വര്‍ഷം അനുവദിച്ചിട്ടുണ്ട്. പക്ഷെ കുമാരമംഗലം ബിര്‍ള ഇന്നലെ പറഞ്ഞത് അതുപോരാ എന്നാണ്. ചുരുക്കം പറഞ്ഞാല്‍ കട പൂട്ടാന്‍ തന്നെയാണ് കുമാരമംഗലം ബിര്‍ളയുടെ ആലോചന.

സത്യം പറഞ്ഞാല്‍ നമ്മുടെ ടെലികോം മേഖല അത്യന്തം അപകടകരമായ ഒരവസ്ഥയിലൂടെ ആണ് കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. ജിയോ ഒഴിച്ച് ബാക്കി എല്ലാ കമ്പനികളും നഷ്ടത്തിലാണ്. ബി.എസ്.എന്‍.എല്‍.  ന്‍റ്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പോലും ബി.എസ്.എന്‍.എല്‍. ന്‍റ്റെ സിഗ്‌നലുകള്‍ കിട്ടുന്നില്ലാ. പരാതിപെട്ടിട്ടും പ്രയോജനം ഒന്നും ഇല്ലാ. ആടചഘ കസ്റ്റമര്‍ സെന്‍റ്ററുകള്‍ പ്രവര്‍ത്തിക്കാതായിട്ട് മാസങ്ങളായി.

ബാക്കി ടെലികോം ദാതാക്കള്‍ക്ക് 4 ഏ ഉള്ളപ്പോള്‍,  ആടചഘ  ന് മാത്രം 4 ഏ സ്‌പെക്ക്ട്രം അനുവദിക്കാതെ നേരത്തേ ആടചഘനെ കേന്ദ്ര സര്‍ക്കാര്‍ കുത്തുപാളയെടുപ്പിച്ചു. ഇപ്പോഴിതാ കമ്പനി പൂട്ടാന്‍ പോകുന്നൂ എന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആടചഘ ല്‍ ഇപ്പോള്‍ തന്നെ 'വോളന്‍റ്ററി റിട്ടയര്‍ മെന്‍റ്റിന്‍റ്റെ' കാലമാണല്ലോ. ജീവനക്കാര്‍ ഇല്ലാതെ കമ്പനി എങ്ങനെ ഓടും? ഈ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ഇല്ലാ. മറുവശത്ത് ആടചഘ ന്‍റ്റേയും, ങഠചഘ ന്‍റ്റേയും കയ്യിലുള്ള നഗര ഹൃദയങ്ങളിലുള്ള സ്ഥലം വിറ്റാല്‍ തന്നെ എത്ര കോടികള്‍ കിട്ടും എന്നുള്ള ചോദ്യം വരും. അങ്ങനെയൊക്കെ ചിലര്‍ ചിന്തിക്കുന്നുണ്ടാകാം. ദീര്‍ഘദര്‍ശികളായ ഭരണാധികാരികള്‍ ഇല്ലെങ്കില്‍  ഇതുപോലെ ഒരോ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൂട്ടും. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് കാശാക്കുകയാണ്. അവയുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ വില്‍പ്പനയിലൂടെ കോടിക്കണക്കിന് ലാഭം കേന്ദ്ര സര്‍ക്കാരിനും, സര്‍ക്കാരിനെ പിന്താങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒഴുകി വരാനാണ് ഇപ്പോഴുള്ള എല്ലാ സാധ്യതകളും.

പണ്ട് റഷ്യയില്‍ ബോറിസ് യെല്‍സിന്‍റ്റെ കാലത്ത് 'അസ്സെറ്റ്‌സ് ഫോര്‍ സെയില്‍' എന്ന പദ്ധതിയിലൂടെ മുന്‍ സോവിയറ്റ് യൂണിയന്‍റ്റെ അഭിമാനമായിരുന്ന പല കേന്ദ്രങ്ങളും വിറ്റഴിച്ചു. സമാനമായ പ്രക്രിയയാണെന്നു തോന്നുന്നു ഇന്ത്യയിലെ 'നവ രത്‌നങ്ങളുടെ' വില്‍പ്പനയിലൂടെ മിക്കവാറും നടപ്പാക്കാന്‍ പോകുന്നത്. ഇവിടെ ഇതിനൊന്നിനും എതിരെ പ്രതിഷേധിക്കാന്‍ ആരുമില്ലേ?

ഒരു വന്‍മരം മറിഞ്ഞ് വീഴണമെങ്കില്‍ അതിന്‍റ്റെ തായ് വേരു മുറിയണം. ആരാണ് ബി.എസ്.എന്‍. എല്ലിന്‍റ്റെ തായ് വേരറുത്തത്? ആരാണ് ബി.എസ്.എന്‍.എല്‍. എന്ന വടവൃക്ഷത്തെ നശിപ്പിച്ചത്? കപ്പലിനെ മുക്കാന്‍ വേണ്ടി പ്രത്യേകം നിയമിക്കപ്പെട്ട കപ്പിത്താന്മാര്‍ ആണ് ബി.എസ്.എന്‍.എല്ലിനെ നശിപ്പിച്ചത്. അതിന്‍റ്റെയൊക്കെ വിശദാമ്ശങ്ങള്‍ ഇനിയും പുറത്തു വരാനിരിക്കുന്നതേ ഉള്ളൂ.

1994ലാണ് ടെലികോം സെക്റ്റര്‍ സ്വകാര്യവല്‍കരിച്ചത്. ലൈസന്‍സ് ഫീസും സ്‌പെക്ട്രം ഉപയോഗിക്കുവാനുള്ള ഫീസും 1994 കഴിഞ്ഞാണ് കമ്പനികള്‍ക്ക് ചുമത്തപെട്ടത്. എന്തായാലും ബി.എസ്.എന്‍.എല്ലും, വൊഡാഫോണ്‍ഐഡിയയും, എയര്‍ടെലും കടകള്‍ പൂട്ടിയാല്‍ പിന്നെ ടെലികോം സെക്റ്ററില്‍ ഏക കുത്തക ജിയോ മാത്രമായിരിക്കും. അങ്ങനെ തന്നെ വരുന്ന എല്ലാ ലക്ഷണങ്ങളും ഇപ്പോഴേ ഉണ്ട്. "ങീിീുീഹ്യ രമുശമേഹ ംശഹഹ ഹലമറ ീേ ാീിീുീഹ്യ ൗെുലൃ ുൃീളശെേ" എന്ന് പണ്ട് ലെനിന്‍ തന്‍റ്റെ ക്യാപ്പിറ്റലിസത്തിന് എതിരായി ഉന്നയിച്ച വിമര്‍ശനം ഇന്ത്യയിലും സമീപ ഭാവിയില്‍ യാഥാര്‍ഥ്യമാകാനാണ് എല്ലാ സാധ്യതകളും.  'കാുലൃശമഹശാെ: ഠവല ഒശഴവലേെ ടമേഴല ീള ഇമുശമേഹശാെ' എന്ന പുസ്തകത്തിലൂടെ ലെനിന്‍ ഉന്നയിച്ച ആ ഒരു സ്ഥിതിവിശേഷം സംജാതമാകുന്ന  അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. ജിയോക്ക് വേണ്ടി മറ്റ് കമ്പനികളുടെ മാര്‍ക്കറ്റ് കാലിയാക്കല്‍ പ്രക്രിയ നടക്കുന്നൂ എന്ന് ചുരുക്കം.

സാമ്പത്തിക മേഖലയില്‍ ടെലികോം സെക്റ്ററില്‍ നിന്ന് മാത്രമല്ലാ ഇരുട്ടടികള്‍ വന്നുകൊണ്ടിരിക്കുന്നത്. 2014ന് ശേഷം ഇന്ത്യയില്‍ ഉപഭോക്താക്കളുടെ വിശ്വാസം ഏറ്റവും താണിരിക്കുന്നൂ എന്നാണ് റിസേര്‍വ് ബാങ്ക് സര്‍വേകള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. റിസര്‍വ് ബാങ്ക് 13 നഗരങ്ങളിലെ 5334 വീടുകളില്‍ നടത്തിയ സര്‍വേ പ്രകാരം രൂപപ്പെടുത്തിയ 'കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് ഇന്‍ഡക്‌സ്' കാണിക്കുന്നത് ഉപഭോക്താക്കള്‍ക്ക് സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസം താണിരിക്കുന്നൂ എന്ന് തന്നെയാണ്. കഴിഞ്ഞ 6 വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ ഉപഭോക്തൃ വിശ്വാസ സൂചികയാണിത്. എങ്ങനെ വിശ്വാസം കുറയാതിരിക്കും? ഓട്ടോമൊബൈല്‍ സെക്റ്ററില്‍ ഒരു ലക്ഷം തൊഴിലുകള്‍ നഷ്ടപ്പെട്ടു എന്നാണ് 'ഓട്ടോമോട്ടീവ് കംപോണെന്‍റ്റ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍' തന്നെ പറയുന്നത്. വാഹനങ്ങളുടെ വില്‍പ്പന വളരെ കുറഞ്ഞൂ; ഉള്ളിയുടേയും പലവ്യഞ്ജനത്തിന്‍റ്റേയും വില കുതിച്ചു കയറുന്നൂ; ആളുകളുടെ വരുമാനം ആണെങ്കില്‍ ഈ വിലകയറ്റത്തിനനുസരിച്ച് ഉയരുന്നുമില്ലാ. ചുരുക്കം പറഞ്ഞാല്‍ തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ഇന്‍ഡ്യാക്കാരന്‍റ്റെ ജന്‍മം ഇനിയും ബാക്കി!!!

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ്റിലെ അസിസ്റ്റന്‍റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Join WhatsApp News
VJ Kumr 2019-12-07 12:29:27
'സമ്പദ്‌വ്യവസ്ഥ കുഴപ്പത്തിലാണ്'; കാരണങ്ങള്‍ യുപിഎ സര്‍ക്കാരില്‍ നിന്ന് തുടങ്ങിയെന്ന് രഘുറാം രാജന്‍ ......
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്തുനിന്ന് മോദി സര്‍ക്കാരിന് കൈമാറിക്കിട്ടിയ ക്ലേശങ്ങളാണ്
നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.
അഞ്ചോളം പ്രശ്‌നങ്ങളാണ് യുപിഎ സര്‍ക്കാരിന് ശേഷം വന്ന മോദിയുടെ സര്‍ക്കാരിന് കൈമാറിക്കിട്ടിയത്.
 പിന്നീട് രാജ്യത്തിന് സാമ്പത്തിക പ്രതിസന്ധിക്ക് തുടക്കം കുറിച്ചത് ആ കാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ......
Read more at: https://www.mathrubhumi.com/news/india/economy-in-a-mess-problems-began-with-previous-upa-government-says-raghuram-rajan-1.4344331

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക