Image

കെവിന്‍ ഓലിക്കലിന് ഷിക്കാഗോ മലയാളി സമൂഹത്തിന്റെ പിന്തുണ

ജോഷി വള്ളിക്കളം Published on 07 December, 2019
കെവിന്‍ ഓലിക്കലിന് ഷിക്കാഗോ മലയാളി സമൂഹത്തിന്റെ  പിന്തുണ
ഷിക്കാഗോ: ഇല്ലിനോയി സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് സ്‌കോക്കി, മോര്‍്ട്ടണ്‍ ഗ്രോവ്, ലിങ്കണ്‍ വുഡ് എന്നീ സിറ്റികള്‍ ഉള്‍പ്പെടുന്ന 16-ാം ഡിസ്ട്രിക്റ്റില്‍ നിന്നും  മത്സരിക്കുന്ന കെവിന്‍ ഓലിക്കലിന് ഷിക്കാഗോ മലയാളി സമൂഹത്തിന്റെ എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ എന്ന സാമൂഹ്യ സംഘടനയിലെ ഒരു സ്ഥിരാംഗം കൂടിയാണ് കെവിന്‍ ഓലിക്കല്‍. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ രണ്ടാം തലമുറ എത്തണമെന്ന മലയാളി സമൂഹത്തിന്റെ നിരന്തരമായ ആഹ്വാനവും പ്രേരണയും ഒരു പ്രചോദനമാണ്. സാമൂഹിക ഉന്നമനത്തിനായി മലയാളി സമൂഹത്തിലെ അംഗങ്ങള്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തേണ്ടതിന്റെ ആവശ്യകത ഷിക്കാഗോ മലയാളി അസോസിയേഷന്‍ ചൂണ്ടിക്കാട്ടാറുണ്ട്.

മാര്‍ച്ച് 17-ന് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോഷിക്കളം, ജിതേഷ് ചുങ്കത്ത്, ബാബു മാത്യു, സാബു കട്ടപ്പുറം, ഷാബു മാത്യു, ജോസ് മുണ്ടപ്ലാക്കില്‍, ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ്, കാല്‍വിന്‍ കവലയ്ക്കല്‍, ആഗ്നസ് തെങ്ങുമൂട്ടില്‍, ആല്‍വിന്‍ ഷിക്കോര്‍, ചാക്കോ മറ്റത്തില്‍ പറമ്പില്‍, ജോര്‍ജ് പ്ലാമൂട്ടില്‍, ജെസ്സി റിന്‍സി, കൊച്ചുമോന്‍ ചിറയില്‍, മനോജ് അച്ചേട്ട്, ഫിലിപ്പ് പുത്തന്‍പുരയില്‍, സജി മണ്ണംചേറി, സന്തോഷ് കാട്ടൂക്കാരന്‍, സന്തോഷ് കുര്യന്‍, ഷൈനി ഹരിദാസ്, റ്റോബിന്‍ തോമസ്, രജ്ജന്‍ എബ്രഹാം& ജിമ്മി കണിയാലി. എന്നിവര്‍ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു.



കെവിന്‍ ഓലിക്കലിന് ഷിക്കാഗോ മലയാളി സമൂഹത്തിന്റെ  പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക