Image

അമ്മ (കവിത: സി. ജി. പണിക്കര്‍ കുണ്ടറ)

Published on 06 December, 2019
അമ്മ (കവിത:  സി. ജി. പണിക്കര്‍ കുണ്ടറ)
ഒരു സ്‌നേഹ ദീപമാണമ്മ
ഒരു സ്‌നേഹരാഗമാണമ്മ
സ്‌നേഹത്തിന്‍ ഉറവിടമാണമ്മ
ആ സ്‌നേഹരൂപമാണമ്മ.

ഞാന്‍ പിറന്നീടും മുന്‍പേ
എനിക്കായ് നീ കരഞ്ഞില്ലേ അമ്മേ
എന്റെ കുറുമ്പുകളെല്ലാം എന്നും
എനിക്കായ് നീ സഹിച്ചില്ലേ അമ്മ

അമ്മതന്‍ ചുംബന ചൂടില്‍
അമ്മിഞ്ഞപ്പാലെ ത്ര ഞാന്‍ നുകര്‍ന്നു
അമ്മേ നിന്‍ തേനൂറും പുഞ്ചിരികള്‍
എനിക്കോരോ വസന്തങ്ങളായിരുന്നു.

ഒരു പുഷ്പ്പം മാത്രം എന്നുള്ളില്‍
ഇന്നും വാടാമലരായി നില്‍പ്പൂ
എന്നില്‍ സ്‌നേഹസുഗന്ധം പരത്തും
ആ പനിനീര്‍ പുഷ്പമാണെന്റെ അമ്മ .

ഗാനത്തിന്റെ യൂട്യൂബ്   വീഡിയോ  കാണുവാന്‍ താഴെ കാണുന്ന ലിങ്ക്  ക്ലിക്ക്  ചെയ്യുക.

https://youtu.be/jmiCYob-13Y


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക