Emalayalee.com - ചിക്കാഗോ ക്‌നാനായ നൈറ്റ് ചരിത്രവിജയം
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

ചിക്കാഗോ ക്‌നാനായ നൈറ്റ് ചരിത്രവിജയം

AMERICA 02-Dec-2019 റോയി ചേലമലയില്‍, സെക്രട്ടറി.കെ.സി.എസ്.
AMERICA 02-Dec-2019
റോയി ചേലമലയില്‍, സെക്രട്ടറി.കെ.സി.എസ്.
Share
ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ വാര്‍ഷികാഘോഷമായ ക്‌നാനായ നൈറ്റ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ, ആഘോഷിച്ചു. പുതുമയാര്‍ന്ന പരിപാടികള്‍കൊണ്ടും സംഘാടക മികവുകൊണ്ടും കാണികളുടെ പങ്കാളിത്തം കൊണ്ടും ഇത്തവണത്തെ ക്‌നാനായ നൈറ്റ്, അവിസ്മരണീയമായ ഒന്നായി മാറി.
ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്തു. കെ.സി.എസ്. പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അധ്യക്ഷനായിരുന്നു.
സുപ്രസിദ്ധ സിനിമാ നടന്‍ പ്രേം പ്രകാശ്, ക്്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് അലക്‌സ് മഠത്തില്‍ താഴെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്പരിച്ച്വല്‍ ഡയറക്ടര്‍ ഫാ. അബ്രാഹം മുത്തോലത്ത് അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി.സി.എന്‍.എ. ദേശീയ വനിതാ ഫോറം പ്രസിഡന്റ് ബീനാ ഇണ്ടിക്കുഴി, കെ.സി.സി.എന്‍.എ. വൈസ് പ്രസിഡന്റ് സണ്ണി മുണ്ടപ്ലാക്കില്‍, കെസിസിഎന്‍എ R.V.P. അലക്‌സ് പായിക്കാട്ട്, കെ.സി.സി.എന്‍.എ. ലോസ് ആഞ്ചലസ് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനില്‍ മറ്റപ്പള്ളികുന്നേല്‍, കെ.സി.എസ്. ലജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിളങ്ങാട്ടുശ്ശേരി, കെ.സി.എസ്. ലൈസണ്‍ ബോര്‍ഡ് ചെയര്‍മാന്‍ ബാബു തൈപ്പറമ്പില്‍, കെ.സി.വൈ.എല്‍.എന്‍.എ. R.V.P. പോള്‍ എടാട്, വുമണ്‍സ് ഫോറം പ്രസിഡന്റ് ആന്‍സി ക്പ്ലിക്കാട്ട്, കെ.സി.വൈ.എല്‍. പ്രസിഡന്റ് ആല്‍വിന്‍ പിണര്‍ക്കയില്‍, യുവജനവേദി പ്രസിഡന്റ് ആല്‍ബിന്‍ പുലിക്കുന്നേല്‍ എന്നിവര്‍ വിശിഷ്ാതിഥികളായി സമ്മേളനത്തില്‍ പങ്കെടുത്തു. കെ.സി.എസ്. സെക്ട്രറി റോയി ചേലമലയില്‍ അവതാരകനായി പ്രവര്‍ത്തിച്ചു. വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലി പറമ്പില്‍ സ്വാഗതവും ട്രഷറര്‍ ജറിന്‍ പൂതക്കരി കൃതജ്ഞതയും രേഖപ്പെടുത്തി.

കെ.സി.എസ്. യുവജനോല്‍സവത്തിലെ കലാതിലകം ആഞ്ചലീനാ മണക്കാട്ടിന് ജഡ്ജ് ജൂലിയും കലാപ്രതിഭാ ഡാനിയേല്‍ തേക്കുനില്‍ക്കുന്നതിലിന് പ്രേം പ്രകാശും റൈസിംഗ് സ്റ്റാര്‍ ലെന കുരൂട്ടു പറമ്പിലിന് അലക്‌സ് മഠത്തില്‍ താഴെയും ട്രോഫി സമ്മാനിച്ചു. കെ.സി.എസ്. ഒളംമ്പിക്‌സില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കൈപ്പുഴ, ചുങ്കം, ബാംഗ്ലൂര്‍ ഫൊറോനകള്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പും ബിജു തുരുത്തിയല്‍ മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയിയായ ജയിംസ് ആന്‍ഡ് ജൂബിന്‍ വെട്ടിക്കാട്ടിനും തദവസരത്തില്‍ ഏവര്‍ റോളിംഗ് ട്രോഫികള്‍ സമ്മാനിച്ചു. തുടര്‍ന്ന് എന്റര്‍ടയിന്‍മെന്റ് കമ്മറ്റിക്ക് നേതൃത്വം നല്‍കിയ ലിന്‍സണ്‍ കൈമതമലയില്‍, നിധിന്‍ പടിഞ്ഞാറത്ത്, ജോസ് ആനമല, മിഷല്‍ ഇടുക്കുതറ, എന്നിവരേയും ക്‌നാനായ നൈറ്റിന്റെ തീം സോംങ് രചിച്ച ജയിന്‍ മാക്കിലിനേയും ഈ ഗാനത്തിന് ശബ്ദം നല്‍കിയ ഷാബിന്‍ കുരൂട്ടു പറമ്പില്‍, ലിഡിയ മ്യാല്‍ക്കരപ്പുറത്ത് എന്നിവരേയും യോഗത്തില്‍ ആദരിച്ചു. സമ്മേളനത്തില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത ജഡ്ജ് ജൂലി മാത്യുവിനും പ്രേം പ്രകാശിനും കെസിഎസിന്റെ എക്‌സലന്‍സ് അവാര്‍ഡ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ സമ്മാനിച്ചു. 2020- ജൂലൈ മാസത്തില്‍ ലോസ് ആഞ്ചലസില്‍ വച്ച് നടക്കുന്ന 14-മത് കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ ചിക്കാഗോ കിക്ക്-ഓഫ് സമ്മേളനത്തോട് അനുബന്ധിച്ച് കെ.സി.സി.എന്‍.എ. നാഷ്ണല്‍ കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി.

 കെ.സി.എസ്. ലൈസണ്‍ ബോര്‍ഡിലേക്കും ലെജിസ്ലേറ്റീവ് ബോര്‍ഡിലേക്കും പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തി.
നാനൂറില്‍ പരം കലാകാരന്‍മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു കൊണ്ട് 4 മണിക്കൂറില്‍ പരം നീണ്ടുനിന്ന കലാപരിപാടികള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.
മാറ്റ് വിളങ്ങാട്ടുശ്ശേരി, മാത്യു ഇടുക്കുതറ, ഷിജു ചെറിയത്തില്‍, നിധിന്‍ പടിഞ്ഞാറത്ത്, ജോണിക്കുട്ടി പിള്ള വീട്ടില്‍, ടീനാ വാക്കേല്‍ എന്നിവര്‍ വേഷം നല്‍കിയ ഒരു മുഴുനീള സ്‌കിറ്റ് ഇത്തവണത്തെ പരിപാടിയിലെ പ്രത്യേകതയായിരുന്നു.

200-ല്‍ പരം കുട്ടികള്‍ അണിനിരന്ന കിഡ്‌സ് ക്ലബിലെ കുട്ടികളുടെ പരിപാടികളോടെയാണ് കലാപരിപാടികള്‍ ആരംഭിച്ചത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ഈ പരിപാടിക്ക് അനിറ്റ് ലൂക്കോസ്, ജോംസി വാച്ചാച്ചിറ, ജീനാ മറ്റത്തില്‍, സോനു പുത്തന്‍പുരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് 30-ല്‍ പരം കു്്ട്ടികള്‍ ക്‌നാനായ സമുദായത്തിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള ഓപ്പണിംങ്ങ് ഡാന്‍സ് നടത്തി.
അഭിലാഷ് നെല്ലാമറ്റം, ജിനു നെടിയകാലാ, ദീപാ തേക്കുംകാട്ടില്‍ എന്നിവര്‍ കോ-ഓര്‍ഡിനേറ്റ് ചെയ്ത് കെ.സി.ജെ.എല്‍. ലെ 150 ല്‍ പരം കു്ട്ടികള്‍ അവതരിപ്പിച്ച ഒരു മണിക്കൂറിലധികം നീണ്ടു നിന്ന, ലൈവ് ചന്തം ചാര്‍ത്ത് പരിപാടി കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി.

നൂറില്‍പരം വനിതകളെ അണിനിരത്തി വുമണ്‍സ് ഫോറം അവതരിപ്പിച്ച ഫഌഷ് മോബ് ഡാന്‍സ് കാണികളെ ആശ്ചര്യഭരിതരാക്കി. ചിക്കാഗോക്ക് പുതുമയാര്‍ന്ന ഈ പരിപാടിക്ക് നേതൃത്വം നല്‍കിയത് വുമണ്‍സ് ഫോറം ഭാരവാഹികളായ ആന്‍സ് കുപ്ലിക്കാട്ട്, ചാരി വണ്ടന്നൂര്‍, ഡോ.ബീനാ ഇണ്ടിക്കുഴി, ആന്‍ കറികുളം, ഡോളി ഇല്ലിക്കല്‍, ചിന്നു തോട്ടം എന്നിവരാണ്. തുടര്‍ന്ന് സീനിയര്‍ സിറ്റിസണ്‍ ഫോറം, കെ.സി.വൈ.എല്‍, യുവജനവേദി എന്നിവരും ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചു.

ചരിത്രത്തില്‍ സ്ഥാനം നേടിയ ഈ വര്‍ഷത്തെ ക്‌നാനായ നൈറ്റിന് ഊടും പാവും നല്‍കിയത് ലിന്‍സണ്‍ കൈതമലയില്‍, നിധിന്‍ പടിഞ്ഞാറത്ത്, ജോസ് ആനമല, മിഷന്‍ ഇടുക്കുതറ എന്നിവര്‍ നേതൃത്വം നല്‍കിയ എന്റര്‍ടയിന്‍മെന്റ് കമ്മറ്റിയാണ്. അവരോടൊപ്പം കെ.സി.എസ്. ഭാരവാഹികളായ ഷിജു ചെറിയത്തില്‍, ജെയിംസ് തിരുനെല്ലിപറമ്പില്‍, റോയി ചേലമലയില്‍, ടോമി എടത്തില്‍, ജറിന്‍ പൂതക്കരി, മാറ്റ് വിളങ്ങാട്ടുശ്ശേരി എന്നിവരും മറ്റ് ബോര്‍ഡ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി.
റോയി ചേലമലയില്‍, സെക്രട്ടറി.കെ.സി.എസ്.

Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഒ.സി.ഐ. കാര്‍ഡ് പുതുക്കല്‍: പുതിയ ഉത്തരവൊന്നുമില്ലെന്നു ചിക്കാഗോ കോണ്‍സല്‍ ജനറല്‍
ഒ.സി.ഐ. കാര്‍ഡിന്റെ ഗ്ലാമര്‍ പോയി; നിസാര കാര്യത്തിനും റദ്ദാക്കാം
നയാഗ്ര മലയാളി സമാജത്തിന്റെ 2020 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
ഇമ്പീച്ഛ് ട്രമ്പ് 2020 തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കി (ബി ജോണ്‍ കുന്തറ)
ബി.എസ്.എന്‍.എല്ലിന് വിഷമം തോന്നുമോ ആവോ!(അഭി: കാര്‍ട്ടൂണ്‍)
ഹൂസ്റ്റണില്‍ സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 25 നു
എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് വിമാനം ഹൈവേയില്‍ ഇടിച്ചിറക്കി
ക്രിസ്മസിന്റെ പിറ്റേന്ന് 2,000 അടി വീതിയുള്ള ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകുമെന്ന് നാസ
നിസ പി. തോമസിന്റെ പൊതുദര്‍ശനം ഞായറാഴ്ച
പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ മുസ്ലിംകളെ രണ്ടാംകിട പൗരന്മാരാക്കാന്‍ ശ്രമിക്കുന്നു: ആന്‍ഡ്രെ കാഴ്‌സണ്‍
പ്രസിഡണ്ട് ട്രമ്പിനെതിരായ ഇമ്പീച്ച്‌മെന്റ് പ്രമേയം ആദ്യഘട്ടം കടന്നു
പൗരത്വ ബിൽ: മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് അമേരിക്ക
ഇന്ത്യ മുട്ടുകുത്തുകയില്ല, നമ്മള്‍ നിശബ്ദരാകുകയുമില്ല: മുഖ്യമന്ത്രി
കെ. മാധവന്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി ഹെഡ്
കൂട്ടുകുടുംബം നാടകം കിക്കോഫ് ഓഫ് താമ്പായില്‍ നടന്നു
ഡബ്ല്യൂ. എം. സി. ഗ്ലോബല്‍ നേതാക്കള്‍ ഓ.സി. ഐ. പ്രശ്‌നപരിഹാരത്തിന് നിവേദനം നല്‍കി
കോണ്‍ഗ്രസംഗം പ്രമീള ജയപാലിന്റെ കഷ്മീര്‍ പ്രമേയം രാജ്യാന്തര ശ്രദ്ധ നേടി
ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
സര്‍ഗ്ഗവേദി പ്രതിമാസയോഗം ഡിസംബര്‍ 15 ന്
ഹൂസ്റ്റണില്‍ വനിതാ പോലീസ് ഓഫീസറെ വാഹനമിടിച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM