Image

ഹാര്‍വെസ്റ്റ് ടി.വി. നെറ്റുവര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫ് ഓവര്‍സീസ് ഓപ്പറേഷന്‍ ആയി ഫിന്നി രാജു നിയമിതനായി

ജോയി തുമ്പമണ്‍ Published on 22 November, 2019
ഹാര്‍വെസ്റ്റ് ടി.വി. നെറ്റുവര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫ് ഓവര്‍സീസ്  ഓപ്പറേഷന്‍ ആയി ഫിന്നി രാജു നിയമിതനായി
ഹൂസ്റ്റണ്‍: ഹാര്‍വെസ്റ്റ് ടി.വി. നെറ്റ് വര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫ് ഓവര്‍സീസ് ഓപ്പറേഷന്‍ ആയി ഫിന്നി രാജു നിയമിതനായി. നിരവധി ക്രൈസ്തവ, സാംസ്‌കാരിക സാമൂഹ്യ സംഘടനകളില്‍ സജീവമാണ് ഫിന്നി രാജു.

മലയാളികളുടെ ഇടയില്‍ ചിര പ്രതിഷ്ഠ നേടിയ ഹാര്‍വെസ്റ്റ് ടി.വി. നെറ്റ് വര്‍ക്കില്‍ ആഗോള വ്യാപകമായി അഞ്ചു ചാനലുകള്‍ പ്രവര്‍ത്തിക്കുന്നു. ഹാര്‍വെസ്റ്റ് യു.എസ്.എ., ഹാര്‍വെസ്റ്റ് കേരളം, ഹാര്‍വെസ്റ്റ് അറേബ്യ, ഹാര്‍വെസ്റ്റ് ഇംഗ്ലീഷ്, ഹാര്‍വെസ്റ്റ് ടി.വി. എന്നിവയാണവ.

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാര്‍വെസ്റ്റ് നെറ്റ് വര്‍ക്കിന്റെ ഫൗണ്ടറും; എം.ടി.യുമായ ബിബി ജോര്‍്ജ് ചാക്കോയാണ് ഈ നിയമനം ഒരു വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ചത്.

ഫിന്നി രാജു ഹൂസ്റ്റണ്‍ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ സെക്രട്ടറി കൂടെയാണ്.

Join WhatsApp News
P. Joseph Raju 2019-11-22 12:16:12
Congratulations to Mr. Finny Raju.  May God grant you wisdom and strength with this new appointment.  May God greatly use you in the coming days.
P. Joseph Raju
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക