Image

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 21 November, 2019
ഏഷ്യാനെറ്റ്  യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാ നെറ്റ്  ഈയാഴ്ച്ചയും  പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങള്‍കോര്‍ത്തിണക്കി ഇന്ത്യ യില്‍  ശനിയാഴ്ച രാവിലെ  7 മണിക്ക്  (അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 8.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ്  നിങ്ങളുടെ  സ്വീകരണ മുറിയിലെത്തുന്നു .

അമേരിക്ക താങ്ക്‌സ് ഗിവി ങ്ങ്  നെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു . ന്യൂ യോര്‍ക്കില്‍ വിപുലമായ താങ്ക്‌സ് ഗിവിങ്ങ് പരേഡ്.

സെസ്മി സ്ട്രീറ്റ് നു അന്‍പത് വയസ്സ് . നാലായിരത്തി അഞ്ഞൂറോളം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ജനപ്രിയ പരിപാടി ടെലിവിഷന്‍ രംഗത്ത് ചരിത്രം സൃഷ്ടി  ക്കുന്നു.

ഹോളി വൂഡില്‍ നിന്ന് പുതിയ ചിത്രം ജുമാന്‍ജി നെക്സ്റ്റ് ലെവല്‍ തീയ്യറ്ററുകളില്‍ എത്തുന്നു.

ന്യൂ യോര്‍ക്ക് കേരള സെന്ററിന്റെ ഇരുപത്തി ഏഴാമത് അവാര്‍ഡ് നിശ
അമേരിക്കയിലെ മലയാളികളുടെ മികവിന്റെ രാവായിരുന്നു

അറ്റ്‌ലാന്റ യിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സൗത്ത് ഫ്‌ലോറിഡയിലെ വിവിധ ഇന്ത്യന്‍ സംഘടനകളും ചേര്‍ന്ന് കോണ്‍സുലാര്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിച്ചു.

ഹ്യുസ്റ്റണില്‍ മാര്‍ത്തോമാ സഭയുടെ മൂന്നാമത്തെ പുതിയ ദേവാലയത്തിന്റെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നൂറുകണക്കിന് വിശ്വാസികളുടെ നേതൃത്വത്തില്‍ നടന്നു

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: യു.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക