Image

ജോയ് മാത്യു-ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം അടുത്ത വര്‍ഷം

Published on 21 November, 2019
ജോയ് മാത്യു-ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം അടുത്ത വര്‍ഷം

ജോയി മാത്യു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ നായകനായി എത്തുന്നു. ചിത്രത്തിന്‍റെ ഷൂട്ടിങ് അടുത്തവര്‍ഷം ആദ്യം ആരംഭിക്കും. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷട്ടര്‍, അങ്കിള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോയി മാത്യു തിരക്കഥ എഴുതുന്ന ചിത്രമാകും ഇത്.


ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖറും, ജോയി മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. ചിത്രത്തിന്‍റെഷൂട്ടിങ് അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കും. ഷട്ടറിന് ശേഷം ജോയി മാത്യു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാകും ഇത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക