'വാർത്തകൾ ഇതുവരെ'...അമേരിക്കൻ മലയാളീ ബിസിനസ് സംരംഭകരുടെ സിനിമയെ വിജയിപ്പിക്കുക...
FILM NEWS
20-Nov-2019
SUNIL TRISTAR
FILM NEWS
20-Nov-2019
SUNIL TRISTAR

'വാർത്തകൾ ഇതുവരെ'...അമേരിക്കൻ മലയാളീ ബിസിനസ് സംരംഭകരുടെ സിനിമയെ വിജയിപ്പിക്കുക...
അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തു നീന്നും കലയെ സ്നേഹിക്കുന്ന രണ്ടു പെർ ചേർന്ന് കേരളത്തിൽ എത്തി നിർമ്മിക്കുന്ന 'വാർത്തകൾ ഇതുവരെ' എന്ന സിനിമയെക്കുറിച്ചു തികച്ച ആത്മവിശ്വാസത്തിലാണ് ഈ സുഹൃത്തുക്കൾ. ലോസൺ ബിജുവും പി എസ് ജി ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ജിബി പാറക്കലുമാണ് ഈ സുഹൃത്തുക്കൾ.
അമേരിക്കയിലുള്ള മലയാളികളുടെ സഹകരണങ്ങൾ ആത്മാര്തഥമായി പ്രതീക്ഷിക്കുന്നതായി ബിജുവും ജിബിയും പറയുകയുണ്ടായി. കലയോടുള്ള ഒടുങ്ങാത്ത പ്രേമവും, സിനിമ എന്ന മാന്ത്രികത്വത്തിന്റെ രുചിയും മനസ്സിലാക്കിയ ആളാണ് ലോസൺ ബിജു, നിരവധി സിനിമകൾ നേരത്തെ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. ട്രാവൽ രംഗത്തെ അതികായനാണ് ലോസൺ ട്രാവൽസ് ഉടമ ബിജു. എന്നാൽ റിയൽ എസ്റ്റേറ്റ് രംഗത്തും ഇൻവെസ്റ്റ്മെന്റ് രംഗത്തെയും പ്രമുഖനായ ജിബിയുടെ ആദ്യത്തെ സിനിമ സംരംഭമാണിത്.
ഈ സിനിമയുടെ തിരക്കഥ വളരെ വെത്യസ്തവും പുതുമ നിറഞ്ഞതുമാണ്. കണ്ടു മടുത്ത പതിവ് ശൈലിയിൽ നിന്നു മാറിയാണ് ഈ സിനിമ അണിയറയിൽ തയ്യാറാകുന്നത്.
നവമ്പർ 22 നു തീയേറ്ററുകളിൽ എത്തുന്ന സിനിമ നവാഗതനായ മനോജ് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ യുവ നടന്‍ സിജു വിത്സന്‍,വിനയചന്ദ്രനായി നായകനാവുന്നു. പുതുമുഖം അഭിരാമൻ ഭാർഗ്ഗവൻ ആലീസായും വിനയ് ഫോര്‍ട്ട് മാത്യൂസായും പ്രത്യക്ഷപ്പെടുന്നു. ഈ അടുത്ത സമയത്തു മലയാള സിനിമയിൽ ഇറങ്ങിയ എല്ലാ നവാഗത സംവിധായകരുടെയും സിനിമകൾ നിറസദസ്സിലാണ് ഓടുന്നത്. പുതിയ സംവിധായകരെ ജനങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു എന്നതാണ് ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ട ഒരു പ്രത്യേകത.
പള്ളിപ്പുറം ഗ്രാമത്തിന്റെ പച്ഛാത്തലത്തിലാണ് ഈ സിനിമ ഉടലെടുക്കുന്നത്. ഈ ഗ്രാമത്തിന് സവിശേഷമായ ഒരു പ്രത്യേകതയുണ്ട്. ഗ്രാമത്തിലെ എല്ലാവരും പലപ്പോഴായി ആശ്രയിക്കുന്ന ഏക സ്ഥലമാണ് പോലീസ്സ് സ്റ്റേഷൻ.ജനങ്ങളും പോലീസ്സുക്കാരും തമ്മിൽ നല്ല സൗഹൃദത്തിലാണ്.ഏതു പ്രശ്നങ്ങളും ഏല്ലാവരുടെയും ആശ്വാസ കേന്ദ്രവും ഈ പോലീസ്സു സ്റ്റേഷനാണ്. ഈ സ്റ്റേഷനിലേക്കാണ് പുതിയ പോലീസ്സ് കോൺസ്റ്റബിളായ വിനയ ചന്ദ്രൻ എത്തുന്നത്. ഇവിടുത്തെ എസ് ഐ നാരായണപ്പിള്ള മറ്റൊരു പോലീസ്സുകാരനായ മാത്യൂസിനോടൊപ്പമാണ് താമസിക്കുന്നത്.വളരെ ശാന്തമായിരുന്ന ആ ഗ്രാമത്തത്തിൽ ചെറിയൊരു പ്രശ്നത്തിനു തുടക്കമിടുന്നതോട് കൂടി ഈ സിനിമക്കു തുടക്കമിടുന്നു.
സെെജു കുറുപ്പ്,സുധീർ കരമന,സിദ്ധിഖ്, നന്ദു,നെടുമുടി വേണു,പ്രേംകുമാർ,പി ബാലചന്ദ്രൻ,വിജയരാഘവൻ,അലൻസിയാർ,ഇന്ദ്രൻസ്,കൊച്ചു പ്രേമൻ,വിഷ്ണു പ്രസാദ്,ലെജി ജോസഫ്,മാമുക്കോയ,ശിവജി ഗുരുവായൂർ,നസീർ സംക്രാന്തി,പ്രദീപ് കോട്ടയം,കെ ടി എസ് പട ന്നയിൽ,കെെനകരി തങ്കരാജ്,കൊല്ലം സുധി,കോശി,ലക്ഷ്മി പ്രിയ,ആദ്യ,,പൗളി വത്സൻ,മേരി തേജൻ,അംബിക മോഹൻ തുഠങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
അമേരിക്കയിലെ തീയേറ്ററുകളിലും ഈ സിനിമ ഉടൻ വരുന്നതാണ്. തിയേറ്റർ ഡീറ്റെയിൽസ് ഉടനെ സോഷ്യൽ മീഡിയ വഴിയായി അറിയിക്കുന്നതാണ്.



Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments