Image

വിദേശ യാത്ര 7 തവണ, വന്‍ നേട്ടങ്ങളുണ്ടാക്കിയതായി മുഖ്യമന്ത്രി

Published on 20 November, 2019
വിദേശ യാത്ര 7 തവണ, വന്‍ നേട്ടങ്ങളുണ്ടാക്കിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം  മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചത് ഏഴു വിദേശ രാജ്യങ്ങള്‍. യുഎഇയില്‍ മൂന്നു തവണയും അമേരിക്കയില്‍ രണ്ടു തവണയും ബഹ്‌റൈന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങള്‍ ഓരോ തവണയും സന്ദര്‍ശിച്ചു. കാര്‍ഷിക, വ്യവസായ, വിവരസാങ്കേതിക മേഖലകളില്‍ നിക്ഷേപം നടത്താന്‍ വിവിധ രാജ്യങ്ങളിലെ വ്യക്തികള്‍ ഈ വര്‍ഷം കേരളം സന്ദര്‍ശിക്കുമെന്നും വിദേശ സന്ദര്‍ശനങ്ങള്‍ സര്‍ക്കാരിനു നേട്ടമുണ്ടാക്കിയെന്നും പിണറായി നിയമസഭയില്‍ മറുപടി നല്‍കി.

യുഎസ്എ സന്ദര്‍ശനത്തിന്റെ ഭാഗമായി അഡ്വാന്‍സ് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചു. ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു.തുടര്‍ച്ചയായി പൊലീസ് നവീകരണ പദ്ധതി ആരംഭിച്ചത് യുഎഇ സന്ദര്‍ശനത്തിനു ശേഷമാണ്. തുടര്‍ന്ന് യുഎഇ ഭരണാധികാരി കേരളത്തില്‍ വരുകയും അവിടെ തടവില്‍ കഴിഞ്ഞിരുന്ന തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സന്ദര്‍ശനം, കിഫ്ബി മസാല ബോണ്ടിന്റെ ലോഞ്ചിങ്, പ്രവാസി ചിട്ടി ഉദ്ഘാടനം എന്നിവയാണു യുകെ സന്ദര്‍ശനത്തിന്റെ നേട്ടങ്ങള്‍.

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പിക്കറ്റി, ലൂക്കോസ് ചാന്‍സ്‌ലര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതും സാമ്പത്തിക നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേരളം സന്ദര്‍ശിക്കാന്‍ ഇരുവരും സന്നദ്ധത പ്രകടിപ്പിച്ചതുമാണു ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ നേട്ടമായി സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. പുഷ്പക!ൃഷി വികസനം, സമുദ്ര ജലനിരപ്പിനു താഴെയുള്ള കൃഷി, വെള്ളപ്പൊക്ക നിയന്ത്രണത്തിന്റെ നൂതന മാതൃക നടപ്പിലാക്കല്‍ തുടങ്ങിയവയില്‍ സഹകരണം ഉറപ്പു വരുത്താന്‍ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനം സഹായിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക