Image

കുറ്റംചുമത്തല്‍ ചേതോവികാരം മുന്‍നിര്‍ത്തി (ബി ജോണ്‍ കുന്തറ)

Published on 20 November, 2019
കുറ്റംചുമത്തല്‍ ചേതോവികാരം മുന്‍നിര്‍ത്തി (ബി ജോണ്‍ കുന്തറ)
ഇമ്പീച് ട്രംപ് ക്ലോക്ക് പുറകോട്ടു കറങ്ങുന്നോ എന്നൊരു സംശയം? ഡെമോക്രാറ്റ്‌സ് നിരവധി മാധ്യമങ്ങളുടെ സഹായത്തില്‍ നിറച്ച റഷ്യാ  കോലുഷന്‍ എന്ന ആദ്യ അമിട്ട് പൊട്ടാതെ ചീറ്റിപ്പോയി. അതില്‍ നിരാശരായ ട്രംപ് വിരോധികള്‍ മാസങ്ങള്‍ക്കു മുന്‍പ് വീണ്ടും വെടിപ്പുരയിലെത്തി ട്രംപ് യൂകറെന്‍ ഫോണ്‍ വിളി എന്നപേരില്‍ മറ്റൊരു അമിട്ട് നിറക്കുന്നതിന്. "ക്വിഡ് പ്രോകോ" എന്ന വെടിമരുന്നു, കോണ്‍ഗ്രസ് അംഗം ആദം ഷിഫ്റ്റിന്‍റ്റെ നേതൃത്വത്തില്‍ നിറക്കുവാന്‍ തുടങ്ങിയപ്പോള്‍ തന്നെ ട്രംപ് അതില്‍ വെള്ളം കോരിഒഴിച്ചു നേതാവ് ഷിഫ്റ്റും മാധ്യമങ്ങളും ഇപ്പോള്‍ നനഞ വെടിമരുന്ന് ഉണക്കുന്ന ശ്രമത്തില്‍.

 ഈമലയാളി വായനക്കാര്‍ ഇപ്പോഴും ട്രംപ് ഇമ്പീച്ചു നാടകം ശ്രദ്ധിക്കുന്നുണ്ട് എന്നു കരുതുന്നു.യു സ് കോണ്‍ഗ്രസ്സ് ആദം ഷിഫ്റ്റ് നയിക്കുന്ന ഹൌസ് ഇന്‍റ്റെലിജന്‍റ്റ് കമ്മിറ്റി നടത്തുന്ന  കുറ്റാന്വേഷണ പ്രഹസനം അടച്ച മുറിയിലും ഇപ്പോള്‍ തുറന്ന സദസിലും ഇന്നും എന്തു കുറ്റം പ്രസിഡന്‍റ്റ് ട്രംപ് ചെയ്തു എന്നതിന് ഒരു ഉത്തരം കിട്ടിയിട്ടില്ല.

ഹൌസ് ഇന്‍റ്റലിജെന്‍റ്റ് കമ്മറ്റി അധ്യക്ഷന്‍ ആദം ഷിഫ്റ്റ്, നിഗൂഢ കേന്ദ്രത്തില്‍ നടത്തിയ തെളിവെടുപ്പു ശ്രമങ്ങള്‍ ഫലിക്കുന്നില്ല അതൊരു അപഹാസ്യ നാടകമാകുന്നു എന്നു വന്നപ്പോള്‍ തെളിവെടുപ്പ് പൊതുജന സമഷം തുടങ്ങി.

ഇന്നലെ നാലുപേരുടെ വിസ്താരം നടന്നു ആദ്യ രണ്ടാളുകള്‍ കേണല്‍ അലക്‌സാണ്ടര്‍ വിഡ്മാന്‍, ജെനിഫര്‍ വില്യമസ് . ഇവര്‍ രണ്ടുപേര്‍ക്കും ഈ പ്രസിദ്ധ ഫോണ്‍ സംസാരത്തെപ്പറ്റി   മറ്റൊരുടെയൊക്കെ  വഴിലഭിച്ച വിവരങ്ങളേഉള്ളു.

ഇവര്‍ സമ്മതിക്കുന്നു സംസാരം കേട്ടില്ല എന്നിരുന്നാല്‍ത്തന്നെയും ആ സംസാരത്തില്‍ അപാകതകള്‍ കാണുന്നു അതിനാല്‍ ട്രംപിനെ പുറത്താക്കണം. ഇതുപോലുള്ള വാദങ്ങള്‍ ഏത് കോടതി കേള്‍ക്കും?
 എവിടെ നിന്നും, ആര് ഇവര്‍ക്കീ വിവരം നല്‍കി അതൊന്നും വെളിപ്പെടുത്തുന്നതിനു ഇവിടെ ആരും തയ്യാറുമല്ല. ആകെ ഡെമോക്രാറ്റ്‌സിന് പറയുവാനുള്ളത് ഇവര്‍ രണ്ടാളുകളും വിശിഷ്ട വ്യക്തികള്‍ അതിനാല്‍ ഇവര്‍ പറയുന്നത് മറുചോദ്യം ചോദിക്കാതെ വിശ്വസിക്കുക.

രണ്ടാമത്, ഈ ഫോണ്‍ വിളി കേട്ട രണ്ടു വ്യക്തികളുടെ വിസ്താരം നടന്നു. ഒരാള്‍ മുന്‍ യൂകരെന്‍ അംബാസിഡര്‍ കുര്‍ട്ട് വോള്‍ക്കര്‍ കൂടാതെ നാഷണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ടിം മോറിസന്‍ . ഇവരെ തിരിച്ചും മറിച്ചും എല്ലാവരും ചോദ്യം നടത്തി എന്നാല്‍ ട്രംപ് ഫോണ്‍ വിളിയില്‍ യൂകരെന്‍ പ്രസിഡന്‍റ്റിനെ വിദേശ സഹായം കാട്ടി സ്വാധീനിക്കുന്നതിനോ പേടിപ്പെടുത്തുന്നതിനോ ശ്രമിച്ചതായി കാണുന്നില്ല എന്നായിരുന്നു ഇവരുടെ സാക്ഷ്യം.

ട്രംപ് വിരോധികള്‍, ഡെമോക്രാറ്റ്‌സും, നിരവധി മാധ്യമങ്ങളും ഇയാളെ  ഇറക്കിവിടുന്നതിന് 2016 തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. ഇവരുടെ ലക്ഷ്യം സാധിക്കുന്നതിന് ഏതടവും പ്രയോഗിക്കും ആ വാശിയിലാണ്. ആദം ഷിഫ്റ്റ് വെറും തരംതാണ രാഷ്ട്രീയക്കാരന്‍. പ്രസിദ്ധ വിസില്‍ ബ്ലോവര്‍ ഉണ്ടോ എന്നുതന്നെ സംശയിക്കേണ്ടിവരുന്നു. ഇതെല്ലാം ഊഹിച്ചു  ചമച്ചെടുത്ത കഥകള്‍.

ഇവര്‍ക്കു പറ്റിയ അബദ്ധം ഈ ഫോണ്‍ കാള്‍ രേഖ ട്രംപ് അതിന്‍റ്റെ തനി രൂപത്തില്‍ പുറത്തുവിടില്ല എന്നു കരുതിയിരുന്നു ആ സാഹചര്യത്തില്‍ എന്തു നുണകള്‍ വേണമെങ്കിലും ചമച്ചു പൊതുജനത്തെ തട്ടിക്കാമല്ലോ.അതു പൊളിഞ്ഞുപോയി തനി രേഖകള്‍ പുറത്തുവന്നപ്പോള്‍.

ഇപ്പോള്‍ വീണ ചെളിക്കുഴിയില്‍ നിന്നും നീന്തി രക്ഷപ്പെടുന്നതിനുള്ള ശ്രമത്തിലാണ് നിരവധി ഡെമോക്രാറ്റ് നേതാക്കളും അവരെ തുണയ്ക്കുന്ന മാധ്യമങ്ങളും . ഇതൊന്നും ഇന്നോ നാളയോ തീരില്ല. അണികളുടെ മുന്നില്‍ തോല്‍ക്കുവാന്‍ പാടില്ലല്ലോ.

യൂ സ് കോണ്‍ഗ്രസ്, ഭൂരിഭാഗം പൊതുജനതക്കും താല്‍പ്പര്യമില്ലാത്ത ഈ ഇമ്പീച്ചു നാടകം മാത്രമല്ലേ ഈ ദിനങ്ങളില്‍ പൊതുജന സമഷം അവതരിപ്പിക്കുന്നുള്ളു ഇതാണോ രാജ്യ ഭരണം? എത്രയോ മറ്റു കാര്യങ്ങള്‍ ഇവിടെ നടക്കേണ്ടിയിരിക്കുന്നു.

എന്തായാലും ഇവര്‍ ട്രംപിനെ ഹൌസ് ഇമ്പീച്ചു ചെയ്താലും അത് സെനറ്റില്‍ എത്തുമ്പോള്‍ അവിടെ വഴിമുട്ടി നില്‍ക്കും മുന്നോട്ടു പോകില്ല ഇതും ഈ ഡെമോക്രാറ്റ്‌സിന് നന്നായി അറിയാം പിന്നെന്തിന് സമയവും പണവും പാഴാക്കുന്നു. ഏതാനും മാസങ്ങള്‍ക്കകം വീണ്ടും തിരഞ്ഞെടുപ്പു വരുന്നു. നിങ്ങള്‍ക്ക് ട്രംപിനെ ബാലറ്റ് പെട്ടിയില്‍ തോല്‍പ്പിക്കുക അവിടാണ് നിങ്ങളുടെ കഴിവ് കാട്ടേണ്ടത് അല്ലാതെ ഈ നുണകളൊന്നും ഇവിടെ വിലപ്പോകില്ല.



Join WhatsApp News
Anthappan 2019-11-20 13:01:44
I don't understand why your heart is aching for this  crook? give up man! Accident happens!  Giuliani is on the run; Most of the high value thieves are hiding in the WH with POTOUS as per Sondland.  Rick is hiding somewhere in Texas.  Let the American people decide.  This article is a lamenting on your dearest crook  

People who got charged with Muller investigation 
(https://time.com/5556331/mueller-investigation-indictments-guilty-pleas)

1.  Russian spies: Charged with stealing Democratic emails
2.Trump campaign chairman Paul Manafort: Sentenced to seven and a half years in prison for financial crimes
3.Konstantin Kilimnik: Charged with obstruction of justice
4. Trump confidant Roger Stone: Convicted of lying to Congress
5.Former National Security Advisor Michael Flynn: Pleaded guilty to lying to investigators
6. Former Trump campaign aide Rick Gates: Pleaded guilty to lying to investigators
7. Former Trump personal lawyer Michael Cohen: Pleaded guilty to tax and bank charges, campaign finance violations and lying to  Congress
8. Former Trump campaign adviser George Papadopoulos: Served 12 days in prison for lying to investigators
9. Alex van der Zwaan: Served 30 days in prison for lying to investigators
10. Richard Pinedo: Sentenced to six months in prison for identity theft
11.Sam Patten: Pleaded guilty to failing to register as a foreign lobbyist
12.Bijan Kian and Skim Alptekin: Charged with conspiring to violate lobbying laws
13. Gregory Craig: Acquitted on charges of lying to authorities
14.Vin Weber and Tony Podesta: Justice Department ends investigation
vayanakaaran 2019-11-20 14:22:37
ഈ രാജ്യത്ത് വന്നു വെറുതെയിരുന്ന് മരുന്നും 
ഭക്ഷണവും കുടുംബസമേതം സൗജന്യമായി 
കൈപ്പറ്റുന്നവൻ ട്രംപിനെ എതിർക്കും. അവന്റെ 
വോട്ട് കിട്ടുന്ന രാഷ്ട്രീയക്കാരനും എതിർക്കും.

അനധികൃതമായി ഇവിടെ വന്നുചേർന്നു ഇവിടെ 
കൊലയും കൊള്ളയും നടത്തി അതിൽ നിന്ന് 
ലാഭം ഉണ്ടാകുന്നവൻ ട്രംപിനെ എതിർക്കും.

ഒരു പ്രത്യേക മതവിഭാഗം ഇവിടത്തെ സുരക്ഷാ 
നശിപ്പിക്കുന്നുവെന്നു മനസ്സിലാക്കി അവർക്കെതിരെ 
നിയമം കൊണ്ടുവരുമ്പോൾ  സാഹോദര്യം 
എന്ന കപട നാടകം കളിച്ച് അവരെ അനുകൂലിക്കുന്നവർ 
ട്രംപിനെ എതിർക്കും.

അമേരിക്കയിലേക്കുള്ള വിസയ്ക്ക് നിയന്ത്രണം 
ഏർപ്പെടുത്തുമ്പോൾ അത് സ്വപനം 
കണ്ടിരിക്കുന്നവർ എതിർക്കും,.

ഗ്രീൻ കാർഡ് അങ്ങനെ അണ്ടനും അഴകോടക നും 
കൊടുക്കുന്നത് ആലോചിക്കണമെന്നു
പറയുന്ന ട്രംപിനെ എതിർക്കും,. 

ഏതെങ്കിലും വംശ   വെ റിയൻ  ആരെയെങ്കിലും 
വെടിവച്ചാൽ ട്രംപ് കുറ്റക്കാരനാകും. അമേരിക്കയിൽ 
നിറത്തിന്റെ പേരിൽ എന്തൊക്കെ 
അതിക്രമങ്ങൾ നടന്നിരിക്കുന്നു. കറുത്ത 
വർഗക്കാരനെ പോലീസ് വെടിവച്ച്  കൊന്ന 
എത്രയോ കേസുകൾ. അന്നത്തെ പ്രസിഡന്റുമാരെ 
ആരും ഇമ്പീച്ച് ചെയ്തില്ലല്ലോ.

അമേരിക്കയിലെ മുൻ പ്രസിഡന്റുമാർ 
എല്ലാം തികഞ്ഞവരായിരുന്നോ?  ഹിലാരി 
തോറ്റത് ജനങ്ങളുടെ വോട്ട് കിട്ടാഞ്ഞിട്ടല്ലേ.
അതിനു ട്രംപ് എന്ത് പിഴച്ചു. 

ഇവിടെ വന്നു കഷ്ടപ്പെട്ട് ജോലി  ചെയ്ത് നല്ല 
സാഹചര്യങ്ങൾ ഉണ്ടാക്കിയ മലയാളി 
ട്രംപിനെ എതിർക്കുന്നത് മനസ്സിലാകുന്നില്ല.

കുന്തർ  സാർ താങ്കൾ എഴുതുക. ശ്രീമാൻ 
ബോബി വർഗീസ് സാർ താങ്കളും എഴുതുക.
ജനം സത്യം മനസ്സിലാക്കട്ടെ. 

Boby Varghese 2019-11-20 18:27:37
Impeachment started on Nov 9, 2016 even though Trump became our President only by Jan 20, 2017. Russia collusion, Mueller investigation, Stormy Daniels, Avanatti, white supremacy, white nationalism etc etc. Now they invented Ukraine quid pro quo. Trump himself published the entire transcript of conversation with Ukraine president. Read it and impeach . Why all these idiots coming every day and say the same thing ? Trump's hair style is wierd, so impeach him. Next Presidential election is less than a year from today. If the Democrats can locate a decent candidate, they can win. But all the decent humans left that party. Only some crazies left.Trump will win in a landslide. Sorry Democrats. You can start the second impeachment now.
kick out the Traitor chief 2019-11-21 08:14:51
rump regularly struggles to "remember what he's said or been told," an anonymous senior government official behind a new exposé on the inner workings of the White House has claimed.
He stumbles, slurs, gets confused, is easily irritated, and has trouble synthesizing information, not occasionally but with regularity," the official warns.

QUID PRO QUO-YES 2019-11-21 08:43:23

 Ambassador Gordon Sondland’s explosive testimony Wednesday that “everyone was in the loop” on President Trump’s efforts to secure an investigation of a political rival prompted rank-and-file Democrats to discuss whether it was time to expand their probe.

Sondland testified in minute detail — down to the names of staffers and code words used internally to identify officials like Secretary of State Mike Pompeo — how Vice President Mike Pence, White House budget director Mick Mulvaney, former national security advisor John Bolton and others knew the intimate details of Trump’s plans.

“Was there a quid pro quo?” Sondland, the U.S. ambassador to the European Union, testified. “With regard to the requested White House call and White House meeting, the answer is yes.”

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക