Image

തണല്‍ പെരുമ്പുഴ നടത്തിയ ശിശുദിനാഘോഷം ശ്രേദ്ധേയമായി.

Published on 20 November, 2019
തണല്‍ പെരുമ്പുഴ നടത്തിയ ശിശുദിനാഘോഷം ശ്രേദ്ധേയമായി.
കുണ്ടറ, കൊല്ലം :  തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പെരുമ്പുഴ  ശിശുദിനത്തോട് അനുബന്ധിച്ചു  പെരുമ്പുഴ എം.ജി.യു.പി. സ്‌കൂളില്‍  നടത്തിയ ആഘോഷപരിപാടികള്‍ കുട്ടികളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും  ശ്രേദ്ധേയമായി.  ആഘോഷപരിപാടികളില്‍ നടത്തിയ ലളിതഗാനം, പദ്യപാരായണം, പ്രസംഗം, ചിത്രരചന, ക്വിസ്  തുടങ്ങിയ മത്സരങ്ങളില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.  വിജയികള്‍ക്ക്  മുഖ്യാതിഥിയായി പങ്കെടുത്ത ഇളമ്പള്ളൂര്‍ പഞ്ചായത്തു 9  ആം വാര്‍ഡ് മെമ്പര്‍ ശ്രീമതി രജനി, തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ധനേഷ്, സെക്രെട്ടറി ഷിബു കുമാര്‍ എന്നിവര്‍  ട്രോഫികളും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.  എം.ജി.യു.പി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കുര്യന്‍ ചാക്കോ, തണല്‍  വൈ. പ്രസിഡന്റ് അശോകകുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ അബീഷ്, എക്‌സിക്യൂട്ടീവ് മെമ്പര്‍ ഷീബ അബീഷ് , മറ്റു അദ്ധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

തണല്‍ പെരുമ്പുഴ നടത്തിയ ശിശുദിനാഘോഷം ശ്രേദ്ധേയമായി.തണല്‍ പെരുമ്പുഴ നടത്തിയ ശിശുദിനാഘോഷം ശ്രേദ്ധേയമായി.തണല്‍ പെരുമ്പുഴ നടത്തിയ ശിശുദിനാഘോഷം ശ്രേദ്ധേയമായി.തണല്‍ പെരുമ്പുഴ നടത്തിയ ശിശുദിനാഘോഷം ശ്രേദ്ധേയമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക