Image

പുക അലാറം: ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി

Published on 20 November, 2019
പുക അലാറം: ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി

ചെന്നൈ•പുക അലാറം കേട്ടതിനെത്തുടര്‍ന്ന് 168 യാത്രക്കാരുമായി കോയമ്ബത്തൂരില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനം ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ കാര്‍ഗോ ഭാഗത്ത് നിന്നാണ് സ്മോക്ക്‌ അലാറം കേട്ടത്.


വിമാനം ചെന്നൈയില്‍ സുരക്ഷിതമായി ഇറക്കിയതായും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.

കാര്‍ഗോ ഭാഗത്ത് പുക മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് കോയമ്ബത്തൂര്‍-ചെന്നൈ വിമാനതോലെ പൈലറ്റ്‌ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും മുന്‍‌ഗണന ലാന്‍ഡിംഗ് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.


ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ രണ്ട് പൈലറ്റുമാരുടെ ഫ്ലൈയിംഗ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) താല്‍ക്കാലികമായി റദ്ദാക്കിയിഉര്നു.

2019 ജൂലൈ 14 ന് ചെന്നൈ വിമാനത്താവളത്തില്‍ റണ്‍വേ പോയിന്റില്‍ കാത്ത് നില്ക്കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ആവശ്യപ്പെട്ടിട്ടും, അത് ചെവിക്കൊള്ളാതെ റണ്‍വേ മുറിച്ചുകടന്നതിനാണ് നടപടി.


ഈ സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച ഡിജിസിഎ പൈലറ്റുമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഒക്ടോബറില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ റണ്‍വേയിലുണ്ടായ മറ്റൊരു സംഭവത്തിന് രണ്ട് ഇന്‍ഡിഗോ പൈലറ്റുമാരുടെ ഫ്ലൈയിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക