Image

ഈ മന്ത്രിക്ക് ഡോക്ടറേറ്റ് ലഭിച്ചത് തട്ടിപ്പുകള്‍ ന്യായീകരിക്കുന്നതിലാണോ... ചോദ്യവുമായി ഷിബു ബേബിജോണ്‍

Published on 20 November, 2019
ഈ മന്ത്രിക്ക് ഡോക്ടറേറ്റ് ലഭിച്ചത് തട്ടിപ്പുകള്‍ ന്യായീകരിക്കുന്നതിലാണോ... ചോദ്യവുമായി ഷിബു ബേബിജോണ്‍

ഭരണത്തിലെ തെറ്റുകള്‍ക്ക് എതിരെ പ്രതികരിച്ചാല്‍ ജനപ്രതിനിധിയുടെ തല പോലും തല്ലിചതക്കുന്നതാണ് സര്‍ക്കാര്‍ നയമെന്ന വിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബിജോണ്‍. വീഴ്ചകള്‍ മാത്രം ശീലമാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി യൂണിവേഴ്സിറ്റികളുടെ വിശ്വാസ്യത തകര്‍ക്കുവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തിക്കര പക്കിയെയും കായംകുളം കൊച്ചുണ്ണിയെയും പോലും നാണിപ്പിക്കുന്ന നടപടികളുമായി നില്‍ക്കുകയണ് മന്ത്രി ജലീലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഷിബു ബേബിജോണ്‍ പരിഹസിക്കുന്നു. യൂണിവേഴ്സിറ്റികളില്‍ തട്ടിപ്പ്, പി.എസ്.സിയില്‍ തട്ടിപ്പ്, വിദ്യാഭ്യാസ മേഖലയിലെ തട്ടിപ്പുകള്‍ ഏതുമാകട്ടെ ന്യായീകരണവുമായി മന്ത്രി തയ്യാറാണെന്നും ഈ മന്ത്രിക്ക് ഡോക്ടറേറ്റ് ലഭിച്ചത് തട്ടിപ്പുകള്‍ ന്യായീകരിക്കുന്നതിലാണോയെന്നും അദ്ദേഹം ചോദിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പോരാട്ടങ്ങളെ പോലീസിനെക്കൊണ്ട് അടിച്ചമര്‍ത്താമെന്ന വ്യാമോഹം പിണറായി സര്‍ക്കാരിന് വേണ്ട.!

ഭരണത്തിലെ തെറ്റുകള്‍ക്ക് എതിരെ പ്രതികരിച്ചാല്‍ ജനപ്രതിനിധിയുടെ തല പോലും തല്ലിചതക്കുന്ന പിണറായി ഭരണകൂടം..... മലയാളിയുടെ വിദ്യാഭ്യാസ പാരമ്ബര്യത്തിന്റെ അഭിമാന അടയാളപ്പെടത്തലുകളായ യൂണിവേഴ്സിറ്റികളുടെ വിശ്വാസ്യത തകര്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി. വീഴ്ചകള്‍ മാത്രം ശീലമാക്കി തനിക്ക് കാര്യശേഷിയില്ലാ എന്ന് തെളിയിക്കുന്ന മന്ത്രിയെ സംരക്ഷിച്ചു താലോലിക്കുന്ന പിണറായി മുഖ്യനും.!

ഇതുപോലെ വിദ്യാഭ്യാസ മേഖലയെ കുത്തഴിഞ്ഞ ഭരണ നിര്‍വ്വഹണത്തിന്റെ കൂത്തരങ്ങാക്കി മാറ്റിയ കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ല. 


ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയും പോലും നാണിക്കുന്ന നടപടികളുമായി നില്‍ക്കുന്ന മന്ത്രി ജലീലിനോട് അഭ്യര്‍ത്ഥിക്കാനുള്ളത് താങ്കള്‍ മലയാള യുവതയുടെ ക്ഷമയെ ചോദ്യം ചെയ്യരുത്. യൂണിവേഴ്സിറ്റിയും പി.എസ്.സിയും ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ പ്രതീക്ഷയാണ്, അതില്‍ മന്ത്രിതന്നെ കരിനിഴല്‍ വീഴ്ത്തുന്ന നടപടികള്‍ നടത്തുമ്ബോള്‍ അമ്മ വേലിചാടിയാല്‍ മകള്‍ മതില്‍ചാടും എന്നതുപോലെ കൂടെനില്‍ക്കുന്നവര്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സായി താങ്കളുടെ മന്ത്രി പദവി മാറിയെന്നത് മലയാളിയുടെ വര്‍ത്തമാനകാല ദുര്യോഗമാണ്.!


യൂണിവേഴ്സിറ്റികളില്‍ തട്ടിപ്പ്, പി.എസ്.സിയില്‍ തട്ടിപ്പ്, വിദ്യാഭ്യാസ മേഖലയിലെ തട്ടിപ്പുകള്‍ ഏതുമാകട്ടെ ന്യായീകരണവുമായി ഈ മന്ത്രി റെഡിയാണ്. വിദ്യാഭ്യാസ മേഖലയില്‍ ഇത്രമേല്‍ നശീകരണഭരണം നടത്തിയിട്ട്, സകല തട്ടിപ്പുകളും അലങ്കാരമാക്കി ന്യായീകരിക്കുന്ന ഈ മന്ത്രിക്ക് ഡോ്ര്രകറേറ്റ് ലഭിച്ചത് തട്ടിപ്പുകള്‍ ന്യായീകരിക്കുന്നതില്‍ ആണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.!

എല്ലാം ശരിയാക്കാമെന്ന് ഇനി മലയാളി കേട്ടാല്‍ അത് പറയുന്നവരെ ശരിയാക്കുന്ന മാനസികാവസ്ഥയിലേക്ക് മലയാളിയെ എത്തിച്ചൂ എന്നതാണ് പിണറായി ഭരണത്തിന്റെ ഇതുവരെയുള്ള ബാക്കിപത്രം.!


പോലീസിന്റെ അടികൊണ്ട് തലപൊട്ടി ചോര ഒലിച്ചു നില്‍ക്കുന്ന ഷാഫി പറമ്ബില്‍ എം.എല്‍.എയും അഭിജിത്തുള്‍പ്പടെയുള്ള കെ.എസ്.യു പ്രവര്‍ത്തകരെയും കപ്പോള്‍ ഇന്നത്തെ ദിവസം ഇതുകൂടെ ഓര്‍മ്മപ്പെടുത്തിയേ മതിയാകൂ, അവകാശ പോരാട്ടങ്ങള്‍ ഒരുപാട് നടന്ന കേരളനാട്ടില്‍ തെറ്റുകള്‍ക്ക് നേരെ പ്രതികരിച്ചാല്‍ ലാത്തിയും തോക്കും കൊണ്ട് നേരിടാമെന്ന മിഥ്യാധാരണ പിണറായി വിജയനെന്ന മുഖ്യമന്ത്രിക്ക് വേണ്ട.!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക