Image

നിയമസഭ പ്രക്ഷുബ്ധം; ഇന്നത്തേക്ക്‌ പിരിഞ്ഞു

Published on 20 November, 2019
നിയമസഭ  പ്രക്ഷുബ്ധം; ഇന്നത്തേക്ക്‌ പിരിഞ്ഞു


തിരുവനന്തപുരം: ഷാഫി പറമ്‌ബില്‍ എംഎല്‍എയ്‌ക്ക്‌ പോലീസ്‌ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രക്ഷുബ്ധമായ നിയമസഭ ഇന്നത്തേയ്‌ക്ക്‌ പിരിഞ്ഞു. 

വിഷയത്തില്‍ അടിയന്തരപ്രയേമയത്തിന്‌ അനുമതി നിഷേധിച്ചതിനെതിരേ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളില്‍ നാല്‌ പേര്‍ സ്‌പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിന്‌ പിന്നാലെ സ്‌പീക്കര്‍ ഡയസില്‍ നിന്നും ഇറങ്ങിപ്പോയി.

പിന്നീട്‌ സഭ ചേര്‍ന്നപ്പോള്‍ ഡയസില്‍ കയറിയ അംഗങ്ങള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന സൂചന സ്‌പീക്കര്‍ നല്‍കി. കൂടിയാലോചനകള്‍ക്ക്‌ ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ്‌ സ്‌പീക്കര്‍ അറിയിച്ചത്‌. 

എംഎല്‍എയെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരേ നടപടിയെടുത്ത ശേഷം മതി അന്വേഷണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.

സര്‍ക്കാരിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ അംഗങ്ങള്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി. സ്‌പീക്കറുടെ ചെയറിന്‌ മുന്നില്‍ ബാനറുകള്‍ ഉയര്‍ത്തിയതോടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേയ്‌ക്ക്‌ പിരിയുകയായിരുന്നു.

രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം സഭയില്‍ ബഹളംവച്ചു. ഷാഫിയെയും കെ എസ്‌ യു പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച പോലീസ്‌ നടപടിയില്‍ വി.ടി.ബല്‍റാം അടിയന്തരപ്രമേയത്തിന്‌ അനുമതി തേടി.

എംഎല്‍എയ്‌ക്ക്‌ മര്‍ദ്ദനമേറ്റ സംഭവം നിര്‍ഭാഗ്യകരമാണെന്ന്‌ വ്യക്തമാക്കിയ മന്ത്രി ഇ.പി.ജയരാജന്‍ അന്വേഷണവും പ്രഖ്യാപിച്ചു. അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയോട്‌ സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.

എന്നാല്‍ സര്‍ക്കാര്‍ വിശദീകരണത്തില്‍ തൃപ്‌തരാകാതെ പ്രതിപക്ഷം സഭയ്‌ക്കുള്ളില്‍ മുദ്രാവാക്യം മുഴക്കി. ഇതിനിടെയാണ്‌ അഞ്ചം അംഗങ്ങള്‍ സ്‌പീക്കറുടെ ഡയസില്‍ കയറിയ സംഭവമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക