Image

ഫോമാ 2020 ഇലക്ഷന്‍ ഡിബേറ്റ് ന്യൂയോര്‍ക്കില്‍ നടത്തുന്നു

ഷോളി കുമ്പിളുവേലി Published on 20 November, 2019
ഫോമാ 2020 ഇലക്ഷന്‍ ഡിബേറ്റ് ന്യൂയോര്‍ക്കില്‍ നടത്തുന്നു
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക്  എംപയര്‍ റീജയന്റ് ആഭിമുഖ്യത്തില്‍ ഫോമാ 2020 ഇലക്ഷന്‍ ഡിബേറ്റ് യോങ്കേഴ്‌സില്‍ വച്ച് അടുത്ത ഏപ്രില്‍ മാസം നടത്തുന്നതാണെന്ന്, ആര്‍.വി.പി. ഗോപിനാഥ കുറുപ്പ്, റീജണല്‍ സെക്രട്ടറി ഷോബി ഐസക് എന്നിവര്‍ അറിയിച്ചു. എംപയര്‍ റീജന്റ് കണ്‍വന്‍ഷന്റ് സമാപനത്തോടനുബന്ധിച്ചാണ് ഡിബേറ്റ് സംഘടിപ്പിക്കുന്നത്.

ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ് ചെയര്‍മാനും, മുൻ ജൂഡിഷ്യൽ  കൗൺസിൽ ചെയർ തോമസ് കോശി, മുൻ ജോ. ട്രഷറർ   ജോഫ്രിന്‍ ജോസ് എന്നിവര്‍ കോ ചെയര്‍മാന്‍മാരായും വിവിധ കമ്മറ്റികള്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ഫോമാ ട്രഷറര്‍ ഷിജു ജോസഫാണ് ജനറല്‍ കണ്‍വനീനര്‍. ഷോളി കുമ്പിളുവേലിയാണ് മീഡിയാ കോര്‍ഡിനേറ്റര്‍.

കണ്‍വന്‍ഷനോടനുബന്ധിച്ച് യൂത്ത് ഫെസ്റ്റിവലും നടത്തുന്നുണ്ട്. മത്സരങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും. ആശിഷ് ജോസഫാണ് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍. സുരേഷ് നായര്‍, ജോസ് മലയില്‍, അഭിലാഷ് ജോര്‍ജ്, ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പ്രദീപ് നായര്‍ എന്നിവര്‍ ജോ. കോര്‍ഡിനേറ്റര്‍മാരായിരിക്കും.

ജി.കെ. നായര്‍ കോര്‍ഡിനേറ്റര്‍ ആയ ഹോസ്പിറ്റാലിറ്റി കമ്മിറ്റിയില്‍ മാത്യു പി. തോമസ്, ടോം സി. തോമസ്, തോമസ് മാത്യു(അനിയന്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

2020 ജൂലൈ 6 മുതല്‍ 10 വരെ റോയല്‍ കരീബിയന്‍ ആഢംബര കപ്പലില്‍ വച്ച് നടക്കുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ വച്ചാണ് ഫോമയുടെ 2020-2022 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.

ഫോമാ ഇലക്ഷനില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളെയും ഒരേ വേദിയില്‍ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ ഡിബേറ്റില്‍, സ്ഥാനാര്‍ത്ഥികള്‍ക്ക് അവരവരുടെ കഴിവും, പ്രവര്‍ത്തന മികവും പ്രകടിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണ്.

നിലവിലുള്ള സ്ഥാനാര്‍ത്ഥികളില്‍ മാറ്റം വരാവുന്നതാണ്. ചിലര്‍ പിന്‍മാറുയും, മറ്റ് ചിലര്‍ പുതിയതായി രംഗത്തു വരാനും സാ്ധ്യതയുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണ്‍ സി. വര്‍ഗീസ് ഗോപിനാഥ കുറുപ്പ് എന്നിവരുമായി ബദ്ധപ്പെടുക.

Join WhatsApp News
Foman 2019-11-20 12:24:43
കൊളമാക്കാതിരുന്നാൽ കൊള്ളാം 
വായനക്കാരൻ 2019-11-20 17:39:05
കൊളമായില്ലേൽ കൊളമാക്കും!
Oru Pravasee 2019-11-20 19:22:57
Last 2 years what you did it for community! Nothing! So Please, keep silent and hand over to good people! Thanks
well wisher 2019-11-20 22:46:59
അതിന്റെ പേരിൽ ഇനിയും കുറെ പിരിവു നടത്തും.
Mathew john 2019-11-20 23:46:34
സ്ഥാനാർത്ഥികളുടെ കയ്യിൽ നിന്നും കാശ് ഇരന്നുവാങ്ങരുത്. ഇത് ഒരു അഭ്യര്ഥനയായി കണക്കാക്കണം. രണ്ട് വർഷമായി എന്ത് ചെയ്തു എന്ന് ഇതുവരെ കാണാൻ കഴിഞ്ഞില്ലങ്കിൽ, ആ ചോദ്യം ചോദിക്കുന്നവർക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട്. ഇല്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക