96ലെ ജാനുവായി ആദ്യം ആലോചിച്ചത് മഞ്ജുവിനെ : പ്രേമിന്റെ വാക്കുകള്‍ ഞെട്ടിച്ചുവെന്ന് താരം
FILM NEWS
19-Nov-2019
FILM NEWS
19-Nov-2019

2018 ല്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു തമിഴിലെ 96. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം തമിഴനാട്ടില്‍ മാത്രമല്ല കേരളത്തിലും വിജയം നേടി. റാമിനെയും ജാനകിയേയും ജനങ്ങള്‍ ഹൃദയത്തില്‍ കൊണ്ടു നടന്നു.
എന്നാല്‍ ജാനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ആദ്യം കണ്ടത് നടി മഞ്ജു വാര്യരെയായിരുന്നു. മഞ്ജു തന്നെയാണ് ഒരു അഭിമുഖത്തില്‍ വെച്ച് സംവിധായകനില്‍ നിന്ന് പറയാന്‍ ഇടയായ സാഹചര്യം പറയുന്നത്.
മഞ്ജു പറയുന്നത് ഇങ്ങനെ ഈ അടുത്താണ് ഇക്കാര്യം അറിയാന്‍ സാധിച്ചത്. ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാന്‍ ദുബായില്‍ പോകന്‍ ഇടയായി. അന്ന് ആ പരുപാടിയില്‍ വിജയ് സേതുപതിയും ഉണ്ടായിരുന്നു. അവാര്‍ഡ് വാങ്ങി പോകന്‍ തുടങ്ങിപ്പോള്‍ വിജയ് പുറകെ വന്നു. ഒരാള്‍ക്ക് നിങ്ങളെ കാണണം എന്ന് പറഞ്ഞു. ആരാണ് എന്ന് ചോദിച്ചപ്പോള്‍ 96ന്റെ സംവിധായകന്‍ പ്രേം ആണെന്നും പറഞ്ഞു. ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണെന്നും 96 ലേക്ക് നിങ്ങളെ അന്വേഷിച്ചിരുന്നു എന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ ഷോക്കായി. അക്കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല എന്നും ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ വരുമായിരുന്നു എന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ വിജയുടെ ഡേറ്റ് സംബന്ധിച്ച് ഷൂട്ടിംഗ് ഷെഡ്യൂളില്‍ പല ആശയക്കുഴപ്പങ്ങളും ഉണ്ടായിരുന്നു. സാഹചര്യം അത്തരത്തില്‍ ആയിരുന്നതുകൊണ്ട് അതില്‍ എന്നെ കൂടി കൊണ്ടു വരേണ്ട എന്നും പ്രേമം പറഞ്ഞു, മഞ്ജു പറഞ്ഞു.
പ്രേം പറഞ്ഞത് കേട്ടപ്പോള്‍ 96 ല്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ എല്ലാ സിനിമകള്‍ക്കും ഒരു നിയോഗം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. തൃഷ്‌യ്ക്ക് മാത്രമേ ആ കഥാപാത്രത്തെ വളരെ ഭംഗിയായി ചെയ്യാന്‍ സാധിക്കുകയുള്ളൂ. അടുത്ത പടത്തില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടെങ്കില്‍ കൂടി വിളിച്ചോളൂ എന്നാണ് പ്രേമിനോട് പറഞ്ഞിരിക്കുന്നത്. മഞ്ജു പറഞ്ഞ് അവസാനിപ്പിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments