Image

ജനനി (കവിത: ശ്രീലക്ഷ്മി പ്രസാദ്. കെ)

Published on 19 November, 2019
ജനനി (കവിത: ശ്രീലക്ഷ്മി പ്രസാദ്. കെ)
'അമ്മേ...'
എന്നാ വിളി കേള്‍ക്കാന്‍
ഇനി ഞാനും മണ്ണിലലിയണ്ടേ ...
മണ്ണിലേക്കുള്ളൊരായാത്രയെന്‍
ഓമനകളെ കാണാന്‍ വേണ്ടി മാത്രം.

വിങ്ങുന്നൊരെന്‍ ആത്മാവിനെ ...
നീറുന്നാെരെന്‍ മനസ്സിനെ
ആശ്വസിപ്പാന്‍ നീ ശേഖരിച്ച
കളങ്കത്തിന്‍ വാക്കുകള്‍ തുച്ഛമാണ് ,
വെറും തുച്ഛം ...
പുച്ഛമാണെനിക്കിന്നീ നീതിപീഠത്തോട്.

നീ പിചിച്ചീന്തിയാ രണ്ടു
പെണ്‍പക്ഷികള്‍ കാറ്റിലാടിയമര്‍ന്നു...
രണ്ടു സ്വപ്നമുകുളങ്ങളെ നീയെന്‍
ഹൃദയത്തില്‍ നിന്നടര്‍ത്തിയില്ലേ ...

രക്തം വാര്‍ന്നൊലിക്കുന്ന എന്‍
ഹൃദയം നീ കാണാതെ നടിച്ചു .
കാമത്തിന്‍ കറ പുരണ്ട നിന്റെയാ
ത്മാവിന്‍ വിചാരണയ്ക്ക്
ഏകാകിയാം ഒരുവന്‍ കാത്തിരിക്കുന്നു .



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക